/kalakaumudi/media/media_files/2025/04/03/jPtMZqsRQYlsIqlAdN6O.jpg)
കണ്ണൂര്‍: മുനമ്പത്തെ ജനങ്ങളുടെ കണ്ണീര് എംപിമാര്‍ കണ്ടില്ലെന്നും അത് അടുത്ത തിരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും പ്രതിഫലിക്കുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ ഫിലിപ്പ് കവിയില്‍. എംപിമാരുടെ പ്രതിഷേധം മുനമ്പത്തെ ജനങ്ങളുടെ ഹൃദയത്തില്‍ അത് വലിയൊരു മുറിവായി മാറിയെന്നും അത് ജനങ്ങളുടെ മനസില്‍ അവശേഷിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു
മുനമ്പത്തെ ജനതയെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയുടെ പുലരിയാണിത്. വഖഫ് ബോഡിന്റെ അവകാശവാദങ്ങള്‍ കാരണം വിഷമിക്കുന്ന പലരുമുണ്ട്. അതില്‍ ക്രിസ്ത്യാനികളും മുസ്ലിംകളുമുണ്ട്. കേരളത്തിലെ എംപിമാര്‍ക്ക് ബില്ലിനെതിരായി വോട്ട് ചെയ്യാതിരിക്കാമായിരുന്നുവെന്നും ഫാ ഫിലിപ്പ് കവിയില്‍ അഭിപ്രായപ്പെട്ടു. പൗരന്മാരുടെ ആവശ്യമാണ് പരിഗണിക്കേണ്ടത്. അതല്ലാതെ അധികാരം നിലനിര്‍ത്താനുള്ള വഴികളല്ല തേടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബിജെപിക്ക് അനുകൂലമായ നിലപാട് സഭ എടുത്തിട്ടില്ലെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ പറഞ്ഞു. ദുരിതമനുഭവിക്കുന്ന ആളുകളുടെ പക്ഷത്താണ് നിന്നതെന്നും ബില്ല് പാസാക്കുന്നതോടെ മുനമ്പത്തെ സമരത്തിന് പരിഹാരമായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.