/kalakaumudi/media/media_files/2024/12/03/U39hUcOYmrWUeC8iLTlM.jpg)
കൊച്ചി: മാസപ്പടിക്കേസിലെ എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ അടക്കമുളളവര്‍ക്ക് ഉടന്‍ സമന്‍സ് അയക്കും. എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിചാരണക്കോടതിയായ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയ്ക്ക് കൈമാറി.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍, അവരുടെ ഉടമസ്ഥതയിലുളള എക്‌സാലോജിക് കമ്പനി, സിഎം ആര്‍എല്‍ കമ്പനിയുടമ ശശിധരന്‍ കര്‍ത്തയടക്കമുളളവര്‍ക്കെതിരയാണ് എസ്എഫ്‌ഐഒ ഇന്നലെ കുറ്റപത്രം നല്‍കിയത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ലഭിച്ച റിപ്പോര്‍ട്ട് ഇന്ന് വൈകുന്നേരമാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി 7ന് കൈമാറിയത്. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന കോടതിയാണിത്.
കുറ്റപത്രം ഫയലില്‍ സ്വീകരിക്കുന്നതോടെ നടപടികള്‍ക്ക് തുടക്കമാകും. വീണാ വിജയന്‍ അടക്കമുളള പ്രതികള്‍ക്ക് സമന്‍സ് അയക്കുകയാണ് ആദ്യ പടി. തുടര്‍ന്നാകും വിചാരണഘട്ടത്തിലേക്ക് കടക്കുക. സമന്‍സിനേയും എസ്എഫ്‌ഐഒ കുറ്റപത്രത്തെയും ചോദ്യം ചെയ്ത് വീണ് വിജയന്‍ അടക്കമുളളവര്‍ക്ക് കോടതിയെ സമീപിക്കാനും കഴിയും.
എസ്എഫ്‌ഐഒ ഡപ്യൂട്ടി ഡയറക്ടര്‍ എം അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് കൊച്ചിയിലെ കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്.