/kalakaumudi/media/media_files/2025/04/16/W3Vug6R7Rcx87vFkQ5wZ.jpg)
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട സിഎംആര്‍എല്‍ എക്‌സാലോജിക് ദുരൂഹ ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും ഹൈക്കോടതി നോട്ടിസ്. സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയിലാണ് നോട്ടിസ്. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടിലെ പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കണം എന്നും കോടതി ആവശ്യപ്പെട്ടു.
ഹര്‍ജി വേനലവധിക്ക് ശേഷം മെയ് 27 ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ, സിഎംആര്‍എല്‍ കമ്പനി, കേന്ദ്രസര്‍ക്കാര്‍ തുടങ്ങി ഇരുപതോളം പേരെ എതിര്‍കക്ഷികള്‍ ആക്കിയാണ് ഹര്‍ജി. ആദായനികുതി വകുപ്പ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാസപ്പടി കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് ആവശ്യം. മാസപ്പടി ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.