സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഫണ്ട്; വിമര്‍ശിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍, എതിര്‍പ്പറിയിച്ച് ശ്രീകുമാരന്‍ തമ്പി

സിനിമ നിര്‍മിക്കുന്നവര്‍ക്ക് വ്യക്തമായ പരിശീലനം നല്‍കണം. വ്യക്തമായ പരിശീലനം ഇല്ലാതെ സിനിമ എടുത്താല്‍ ആ പണം നഷ്ടം ആകുമെന്നും അടൂര്‍ വിമര്‍ശിച്ചു

author-image
Biju
New Update
adoor

തിരുവനന്തപുരം: സ്ത്രീകള്‍ക്കും ദലിത് വിഭാഗങ്ങള്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിനെതിരെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമ നിര്‍മിക്കുന്നവര്‍ക്ക് വ്യക്തമായ പരിശീലനം നല്‍കണം. വ്യക്തമായ പരിശീലനം ഇല്ലാതെ സിനിമ എടുത്താല്‍ ആ പണം നഷ്ടം ആകുമെന്നും അടൂര്‍ വിമര്‍ശിച്ചു. തിരുവനന്തപുരത്ത് നടക്കുന്ന സിനിമാ കോണ്‍ക്ലേവ് വേദിയിലായിരുന്നു അടൂരിന്റെ വിവാദ പരാമര്‍ശം.

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടായ സമരത്തെയും അടൂര്‍ രൂക്ഷമായി വിമര്‍ശിച്ചു. അവിടെ ശങ്കര്‍ മോഹനെതിരെ നടന്നത് അനാവശ്യ സമരമാണ്. വേദിയില്‍ അടൂര്‍ മുന്‍ മേധാവി ശങ്കര്‍ മോഹനെ ന്യായീകരിക്കുകയും സമരത്തെ പരിഹസിക്കുകയും ചെയ്തു. ഇന്ത്യയിലെ ഒന്നാം നമ്പര്‍ ആകേണ്ട സ്ഥാപനത്തെ ഒന്നുമല്ലാതാക്കി മാറ്റിയെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചു.

ഉള്ളൊഴുക്കിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പരിഗണിക്കാത്തതിലും അടൂര്‍ വിമര്‍ശനമറിയിച്ചു. ഉള്ളൊഴുക്ക് മികച്ച സിനിമയാണ്. എട്ട് വര്‍ഷം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചു വന്ന ആളാണ് സംവിധായാകന്‍. അത്തരക്കാര്‍ക്ക് സംസ്ഥാന തലത്തില്‍ പ്രോത്സാഹനം നല്‍കേണ്ടതായിരുന്നു. ഡല്‍ഹിയില്‍ നിന്ന് ലഭിച്ച അംഗീകാരം അവര്‍ക്ക് സന്തോഷം നല്‍കിയെന്നും അടൂര്‍ പറഞ്ഞു.

അതേസമയം, അടൂരിന്റെ വിവാദ പരാമര്‍ശത്തില്‍ സദസില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നു. കവിയും സംവിധായകനും നിര്‍മാതാവുമായ ശ്രീകുമാരന്‍ തമ്പിയും അടൂരിനെ വിമര്‍ശിച്ചു. താന്‍ വ്യവസായ സിനിമയുടെ ആളാണ്. സിനിമ പഠിച്ചത് സിനിമ നിര്‍മിച്ചാണ്. പാട്ട് എഴുതിയ പണവും സംവിധാനം ചെയ്ത പണവും സിനിമയ്ക്ക് നല്‍കി. മലയാള സിനിമയെ കണ്ട് മറ്റ് ഇന്‍ട്രന്‍സ്ട്രി പഠിക്കണം എന്നത് അടൂര്‍ പറഞ്ഞത് പൂര്‍ണമായും ശരിയല്ല. മറ്റ് ഭാഷകളില്‍ അതത് ഭാഷയ്ക്ക് നികുതി ഇല്ല. എന്നാല്‍ മറ്റ് ഭാഷകള്‍ക്ക് നികുതി ഉണ്ട്. ഭാഷയെ വളര്‍ത്താന്‍ നമ്മുടെ സര്‍ക്കാര്‍ ഇനിയും തീരുമാനങ്ങള്‍ എടുക്കും. സര്‍ക്കാരിന്റെ അധികാരങ്ങള്‍ സിനിമയെ സഹായിക്കാനും കൂടി ഉപയോഗിക്കണമെന്നും ശ്രീകുമാരന്‍ തമ്പി പ്രതികരിച്ചു.

ഹേമ കമ്മിറ്റിയ്ക്ക് അവസാനം എന്ത് സംഭവിച്ചുവെന്നും ശ്രീകുമാരന്‍ തമ്പി ചോദിച്ചു. പരാതി പറഞ്ഞവര്‍ തന്നെ പരാതി പിന്‍വലിച്ചു. കമ്മിറ്റിയ്ക്ക് വേണ്ടി വിനിയോഗിച്ച പണം എവിടെ പോയിയെന്നും ശ്രീകുമാരന്‍ തമ്പി ചോദിച്ചു.

അടൂരിന്റെ സര്‍ക്കാര്‍ നല്‍കുന്ന സിനിമ ഫണ്ട് വിമര്‍ശനത്തെയാണ് സദസിലുണ്ടായിരുന്ന കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ പുഷ്പവതി പൊയ്പ്പാടത്തും വിമര്‍ശിച്ചു.

 

adoor gopalakrishnan sreekumaran thampi