കേന്ദ്രം കേരളത്തെ പൂര്‍ണ്ണമായി അവഗണിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

തങ്ങള്‍ക്ക് ഹിതമായത് മാത്രം നല്‍കുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. കൂട്ടത്തോടെ മാധ്യമ മേഖലയെ കോര്‍പ്പറേറ്റ് ഏറ്റെടുക്കുകയാണ്. മാധ്യമ രംഗത്ത് കോര്‍പ്പറേറ്റ് ആധിപത്യം വരുമ്പോള്‍ ജനതാല്‍പര്യം ഹനിയ്ക്കപ്പെടുന്നുവെന്നും അദ്ദേഹം പറയുന്നു.

author-image
Biju
New Update
SDF

Pinarayi Vijayan

തിരുവനന്തപുരം: പുരോഗമന സംസ്‌കാരത്തിന് ഇടിവ് വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങളുടെയും ചില സാഹിത്യകാരന്മാരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ വാര്‍ത്തകള്‍ നല്‍കി വിവാദ വ്യവസായത്തിന്റെ ഭാഗമാകുന്ന പ്രവണത വര്‍ദ്ധിക്കുകയാണ്. 

തങ്ങള്‍ക്ക് ഹിതമായത് മാത്രം നല്‍കുന്ന പ്രവണതയാണ് ഇപ്പോഴുള്ളത്. കൂട്ടത്തോടെ മാധ്യമ മേഖലയെ കോര്‍പ്പറേറ്റ് ഏറ്റെടുക്കുകയാണ്. മാധ്യമ രംഗത്ത് കോര്‍പ്പറേറ്റ് ആധിപത്യം വരുമ്പോള്‍ ജനതാല്‍പര്യം ഹനിയ്ക്കപ്പെടുന്നുവെന്നും അദ്ദേഹം പറയുന്നു.

കേന്ദ്രത്തില്‍ കേരളത്തെ പൂര്‍ണ്ണമായി അവഗണിക്കുകയാണ്. അതിനെതിരെ എന്തെങ്കിലും കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ പറയും എന്ന് നമ്മള്‍ പ്രതീക്ഷിക്കേണ്ട. കേന്ദ്ര ബജറ്റിനെ പറയാതെ കേരള ബജറ്റിന് ജീ ഭു ഭാ എന്ന് പറഞ്ഞ മാധ്യമങ്ങള്‍ ഉണ്ട്. 

മാധ്യമങ്ങള്‍ കോര്‍പ്പറേറ്റ് അതീനതയിലായി. മാധ്യമങ്ങളെ കേന്ദ്രം അവരുടെ മെഗാഫോണ്‍ ആക്കി. ഒരു കേന്ദ്ര മന്ത്രി കേരളത്തെ അപമാനിക്കുക ഉണ്ടായി. കേരളം പിന്നോക്കമാണെന്ന് പറയണം എന്നാണ് പറഞ്ഞത്. അതിനു മറുപടി പറയാന്‍ ഇവിടെ എത്ര മാധ്യമങ്ങള്‍ ഉണ്ടായി. എത്ര മാധ്യമങ്ങള്‍ അതിനു എഡിറ്റോറിയല്‍ എഴുതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

chief minister pinarayi vijayan cheif minister pinarayi vijayan CM Pinarayi CM Pinarayi viajan