മുഖ്യമന്ത്രിയുടെ വിദേശയാത്ര അറിഞ്ഞില്ല: രാഷ്ട്രപതിയ്ക്ക് കത്തെഴുതി ഗവര്‍ണര്‍

രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ വിദേശ പര്യടനങ്ങളെക്കുറിച്ച് രാഷ്ട്രപതിക്കു കത്തു നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍പറഞ്ഞു. മുഖ്യമന്ത്രി മുമ്പ് നടത്തിയ വിദേശ സന്ദര്‍ശനങ്ങളും തന്നെ അറിയിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

author-image
Sruthi
New Update
pinarayi vijayan

Kerala CMs foreign trip Governor Khan thanks media for informing him

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയില്‍ അതൃപ്തി പരസ്യപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് തന്നെ അറിയിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. മാധ്യമങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അതിനു നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ വിദേശ പര്യടനങ്ങളെക്കുറിച്ച് രാഷ്ട്രപതിക്കു കത്തു നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍പറഞ്ഞു. മുഖ്യമന്ത്രി മുമ്പ് നടത്തിയ വിദേശ സന്ദര്‍ശനങ്ങളും തന്നെ അറിയിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

governor