കൊയിലാണ്ടിയില്‍ ഇറാനിയന്‍ ബോട്ട് പിടികൂടി; 6 പേര്‍ കസ്റ്റഡിയില്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ടിനെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി.

author-image
Athira Kalarikkal
Updated On
New Update
Iran

Representational Image

 

കോഴിക്കോട് : കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ടിനെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. കപ്പലിലുണ്ടായിരുന്ന കന്യാകുമാരി സ്വദേശികളായ 6 മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. 

ഇന്ധനം തീര്‍ന്ന ബോട്ട് കോഴിക്കോട് കൊയിലാണ്ടി തീരത്ത് കുടുങ്ങുകയായിരുന്നു. ഇറാനില്‍ മത്സ്യബന്ധനത്തിന് പോയ സംഘത്തിലുള്ളവരാണ് മത്സ്യത്തൊഴിലാളികള്‍. ശമ്പളം കിട്ടാത്തതിനെ തുടര്‍ന്ന് രക്ഷപ്പെടുകയായിരുന്നു  എന്നാണ് പ്രാഥമിക വിവരം. കൊയിലാണ്ടിയില്‍ നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ട് കണ്ടെത്തിയത്. 

 

 

kozhikode Iranian Boat Indian Coast Guard