13 സീറ്റ് വേണം; നിലപാട് കടുപ്പിച്ച് ജോസ് കെ മാണി

കുറ്റ്യാടി സീറ്റ് അനുവദിച്ച് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രചാരണം ആരംഭിച്ചശേഷം പ്രാദേശിക സി.പി.എമ്മിന്റെ എതിര്‍പ്പുകാരണമാണ് പിന്മാറിയത്. കുറ്റ്യാടിതന്നെ വേണമെന്ന് ശഠിക്കില്ല. പകരം പേരാമ്പ്ര, എലത്തൂര്‍, തിരുവമ്പാടി എന്നീ സീറ്റുകളിലൊന്ന് ആവശ്യപ്പെടും

author-image
Biju
New Update
jose1

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് 13 സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് കേരള കോണ്‍ഗ്രസ് (എം). 2021-ല്‍ 13 സീറ്റ് അനുവദിക്കുകയും 12 സീറ്റില്‍ മത്സരിക്കുകയും ചെയ്തിരുന്നു. ഒരു സീറ്റ് സി.പി.എം. ആവശ്യപ്രകാരം വിട്ടുകൊടുത്തതാണ്.

അന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് 13 സീറ്റെന്ന ആവശ്യം അംഗീകരിച്ചതെന്നും അതില്‍ മാറ്റംവരുത്തേണ്ടെന്നുമാണ് പാര്‍ട്ടി നിലപാട്.

കുറ്റ്യാടി സീറ്റ് അനുവദിച്ച് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രചാരണം ആരംഭിച്ചശേഷം പ്രാദേശിക സി.പി.എമ്മിന്റെ എതിര്‍പ്പുകാരണമാണ് പിന്മാറിയത്. കുറ്റ്യാടിതന്നെ വേണമെന്ന് ശഠിക്കില്ല. പകരം പേരാമ്പ്ര, എലത്തൂര്‍, തിരുവമ്പാടി എന്നീ സീറ്റുകളിലൊന്ന് ആവശ്യപ്പെടും.

മധ്യകേരളത്തിലെ ആധിപത്യത്തിന് കേരള കോണ്‍ഗ്രസ് (എം) മുന്നണിയില്‍ അനിവാര്യമാണെന്നിരിക്കേ സി.പി.എം., സി.പി.ഐ. കക്ഷികള്‍ക്ക് തങ്ങളെ തഴയാന്‍ കഴിയില്ലന്നാണ് പാര്‍ട്ടി കരുതുന്നത്. സിറ്റിങ് എം.എല്‍.എ.മാര്‍ എല്ലാം മത്സരിക്കും.