രാജ്യസഭാ സീറ്റ് ആർക്ക് നൽകുമെന്നതിൽ മൂന്നു ദിവസത്തിനകം തീരുമാനം,കേരള കോൺഗ്രസ് (എം)ന്റെ ഭാവി എൽഡിഎഫിൽ സുരക്ഷിതം:  ഇ പി ജയരാജൻ

രാജ്യസഭാ സീറ്റ് ആർക്ക് നൽകുമെന്നതു സംബന്ധിച്ച് മൂന്നു ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.പ്രശ്നം ഇതുവരെ മുന്നണിയിൽ ചർച്ച ആയിട്ടില്ല. വിഷയം ചർച്ചകളിലൂടെ രമ്യമായി പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

author-image
Greeshma Rakesh
Updated On
New Update
ep

ep jayarajan

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ആർക്ക് നൽകുമെന്നതു സംബന്ധിച്ച് മൂന്നു ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ.പ്രശ്നം ഇതുവരെ മുന്നണിയിൽ ചർച്ച ആയിട്ടില്ല. വിഷയം ചർച്ചകളിലൂടെ രമ്യമായി പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വലിയ അപമാനം നേരിട്ടതിനു ശേഷമാണ് കേരള കോൺഗ്രസ് (എം) എൽഡിഎഫിലേക്ക് വന്നത്.സ്ഥാനമാനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരല്ല കേരള കോൺഗ്രസ് എം. അതിനാൽ കേരള കോൺഗ്രസ് (എം)ന്റെ ഭാവി എൽഡിഎഫിൽ സുരക്ഷിതമാണെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു. യുഡിഎഫ് ഇപ്പോൾ ദുർബലമാണ്. കേരള കോൺഗ്രസ് എമ്മിനെ മടക്കിക്കൊണ്ടു പോകണം എന്ന ചർച്ച ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.ഇപ്പോൾ മത്സരിച്ചാലും ഇടതുമുന്നണിക്ക് 100 നിയമസഭ സീറ്റ് ഉറപ്പാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി ഉള്ളതാണ്. അത് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ അല്ലെന്നും ഇ പി ജയരാജൻ പറഞ്ഞു.

തൃശ്ശൂർ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് - ബിജെപി ഡീൽ ഉണ്ടായെന്നും ഇ പി ജയരാജൻ പറഞ്ഞു. കെ മുരളീധരന്റെ ഒരു ലക്ഷം വോട്ട് സുരേഷ് ഗോപിക്ക് പോയെന്നും എൽഡിഎഫിന്റെ വോട്ടിൽ കുറവ് സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ ബിജെപിയെ വിജയിപ്പിച്ചത് കോൺഗ്രസ് എന്നും ഇ പി കുറ്റപ്പെടുത്തി.പ്രകാശ് ജാവ്ദേക്കറെ കണ്ടു എന്ന തിരഞ്ഞെടുപ്പ് ദിവസത്തെ തന്റെ വെളിപ്പെടുത്തൽ മുന്നണിക്ക് തിരിച്ചടിയായിട്ടില്ല. തന്റെ വെളിപ്പെടുത്തൽ സ്വാധീനമുണ്ടാക്കിയിട്ടില്ല. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കഴിയുന്ന ഒരു മഹാനല്ല താൻ. ഊഹാപോഹങ്ങളിൽ വ്യക്തത വരുത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

അതെസമയം സർക്കാരിനെതിരായ സിപിഐഎം പ്രവർത്തകരുടെ ഫേസ്ബുക്ക് പോസ്റ്റുകളെക്കുറിച്ചും ജയരാജൻ പ്രതികരിച്ചു. സർക്കാരിനെതിരെ പോസ്റ്റിടുന്നവർ പാർട്ടി സഖാക്കളല്ല. മുഖ്യമന്ത്രിയെ വിമർശിച്ച് പോസ്റ്റിടുന്നവർ മാർക്സിസ്റ്റ് വിരുദ്ധരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പാർട്ടിക്കുള്ളിൽ മുഖ്യമന്ത്രിയെ വിമർശിക്കാൻ നേതാക്കൾക്ക് ഭയമുണ്ടോ എന്ന ചോദ്യത്തിന് സിപിഐഎമ്മിനുള്ളിൽ ആർക്കും ആരെയും ഭയമില്ല, വിമർശിക്കാൻ ഭയക്കേണ്ട കാര്യമില്ല എന്നായിരുന്നു മറുപടി. ഇഎംഎസിനെയും വിഎസ് അച്യുതാനന്ദനെയും വരെ പാർട്ടിയിൽ വിമർശിച്ചിട്ടുണ്ട്. ഇപ്പോഴും അതുണ്ട്, വിമർശിക്കേണ്ട കാര്യങ്ങളിൽ ശക്തമായ വിമർശനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

 

kerala news ldf loksabha election 2024 result Congress (m) e p jayarajan BJP