വിലക്കയറ്റത്തോത്തിൽ കേരളം മുന്നിൽ തന്നെ തുടരുന്നു

ഡിസംബറിൽ രാജ്യമാകെയുള്ള വിലക്കയറ്റത്തോത് 1.33 ശതമാനമാണെങ്കിലും കേരളത്തിലേത് 9.49% എന്ന ഉയർന്ന നിരക്കിൽ തുട രുന്നു. രണ്ടാമതുള്ള കർണാടകയിലെ നിരക്കാണ്. 2.99% ശതമാനം മാത്രമാണ്.

author-image
Devina
New Update
vilakayattam

ന്യൂഡൽഹി: ഡിസംബറിൽ രാജ്യമാകെയുള്ള വിലക്കയറ്റത്തോത് 1.33 ശതമാനമാണെങ്കിലും കേരളത്തിലേത് 9.49% എന്ന ഉയർന്ന നിരക്കിൽ തുട രുന്നു.


നവംബറിൽ കേരളത്തിലെ വിലക്കയറ്റത്തോത് 8.27 ശതമാനമായിരുന്നതാണ് ഇക്കുറി 9.49 ശതനമായി ഉയർന്നത്.

ഇത്തവണയും രാജ്യത്ത് ഏറ്റവും ഉയർന്ന വിലക്കയറ്റത്തോത് കേരളത്തിലാണ്.

മറ്റെല്ലാ സംസ്ഥാനങ്ങളിലും വിലക്കയറ്റത്തോത് 3 ശതമാനത്തിന് താഴെയാണ്. 


രണ്ടാമതുള്ള കർണാടകയിലെ നിരക്കാണ്. 2.99% ശതമാനം മാത്രമാണ്.


 ഒരു വർഷത്തിലേറെയായി വിലക്കയറ്റത്തോത്  സംബന്ധിച്ച പട്ടികയിൽ കേരളമാണ് ഒന്നാമത്.

പച്ചക്കറി, മത്സ്യം, മാംസം, മുട്ട സുഗന്ധവ്യഞ്ജനങ്ങൾ, പയറുവർഗ്ഗങ്ങൾ തുടങ്ങിയവയുടെ വിലയിലെ വർധനയാണ് നിരക്കിൽ പ്രതിഫലിച്ചത്.