കൊച്ചി: സെപ്റ്റംബർ രണ്ടിന് ആരംഭിക്കുന്ന കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ ബേസിൽ തമ്പി നയിക്കും. കേരളാ ക്രിക്കറ്റ് മുൻ താരം സെബാസ്റ്റ്യന്‍ ആന്റണിയാണ് ടീമിന്റെ മുഖ്യ പരിശീലകൻ. കൊച്ചിയിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിലാണ് ടീമിന്റെ നായകനെയും പരിശീലകനെയും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചലച്ചിത്ര സംവിധായകന്‍ ബ്ലെസി, ടീം ഉടമയും സിംഗിള്‍ ഐഡി സ്ഥാപകനുമായ സുഭാഷ് മാനുവല്‍ എന്നിവരാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ലയൺസ് എന്നിവർക്കായി ബേസിൽ തമ്പി കളിച്ചിട്ടുണ്ട്. ടീമിന്റെ ഐക്കൺ സ്റ്റാറും ബേസില്‍ തന്നെയാണ്. കേരളത്തിനുവേണ്ടി രഞ്ജി ട്രോഫിയിൽ കളിച്ചിട്ടുള്ള ഇടം കയ്യൻ ബാറ്ററാണ് സെബാസ്റ്റ്യന്‍ ആന്റണി. 12 വര്‍ഷത്തോളം വിവിധ ടീമുകളുടെ പരിശീലകനായും കേരളത്തിന്റെ മുൻ താരം പ്രവര്‍ത്തിച്ചിട്ടുണ്ട്.അക്രമശാലിയായ കടുവയെയും അറബിക്കടലിന്റെ റാണിയെന്ന് അറിയപ്പെടുന്ന കൊച്ചിയുടെ പ്രതീകമായ നീല നിറവും ഉള്‍പ്പെടുത്തിയാണ് ടീമിന്റെ ലോഗോ നിർമ്മിച്ചിരിക്കുന്നത്. കേരളാ താരങ്ങളായ സിജോമോൻ ജോസഫ്, ഷോൺ റോജർ എന്നിവരും ടീമിന്റെ ഭാഗമാണ്. സെപ്റ്റംബർ രണ്ടിന് ട്രിവാൻഡ്രം റോയൽസിനെതിരെയാണ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്റെ ആദ്യ മത്സരം.
കേരള ക്രിക്കറ്റ് ലീഗ്; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ ബേസിൽ തമ്പി നയിക്കും
ചലച്ചിത്ര സംവിധായകന്‍ ബ്ലെസി, ടീം ഉടമയും സിംഗിള്‍ ഐഡി സ്ഥാപകനുമായ സുഭാഷ് മാനുവല്‍ എന്നിവരാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ലയൺസ് എന്നിവർക്കായി ബേസിൽ തമ്പി കളിച്ചിട്ടുണ്ട്.
New Update
00:00
/ 00:00