/kalakaumudi/media/media_files/2026/02/25/img_2798-2026-02-25-04-59-45.jpeg)
കോഴിക്കോട്: എഴുത്തുകാരൻ വി. ആർ. സുധീഷ് നൽകിയ മാനനഷ്ടക്കേസിൽ പ്രസാധകയും കോൺഗ്രസ് സഹയാത്രികയുമായ എം.എ. ഷഹനാസ് കോടതിയിൽ ഹാജരായി. തിങ്കളാഴ്ച കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഷഹനാസ് ഹാജരായത്.2022-ലായിരുന്നു കേസിനാസ്പദമായ സംഭവം. സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് വി.ആർ. സുധീഷ് ഷഹനാസിനെതിരേ മാനനഷ്ടക്കേസ് ഫയൽചെയ്തത്. അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമായിരുന്നു ആവശ്യം.എം.എ. ഷഹനാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വി.ആർ. സുധീഷിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് ഈ സംഭവം പുറംലോകം അറിഞ്ഞത്.
വി.ആർ. സുധീഷ് തന്നോട് ഫോണിലൂടെയും നേരിട്ടും മോശമായി പെരുമാറിയെന്നും, ലൈംഗിക ചുവയുള്ള സംസാരങ്ങൾ നടത്തിയെന്നും ഷഹനാസ് ആരോപിച്ചു.കൂടാതെ സാഹിത്യരംഗത്തെ സ്വാധീനം ഉപയോഗിച്ച് തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചു എന്നതായിരുന്നു മറ്റൊരു പരാതി.ഈ വിഷയങ്ങൾ ചോദ്യം ചെയ്തപ്പോൾ അദ്ദേഹം തന്നെ സോഷ്യൽ മീഡിയയിലും മറ്റും ബ്ലോക്ക് ചെയ്തതായും ഷഹനാസ് ആരോപിച്ചിരുന്നു.ആരോപണങ്ങൾ പുറത്തുവന്ന ഘട്ടത്തിൽ അദ്ദേഹം ഇവ നിഷേധിച്ചിരുന്നു. വ്യക്തിപരമായ വിദ്വേഷമാണ് ഇതിന് പിന്നിലെന്ന നിലപാടാണ് അദ്ദേഹം തുടക്കത്തിൽ സ്വീകരിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
