അമൃത് ഭാരത് എക്സ്പ്രസിലും കേരളത്തെ തഴഞ്ഞു; തമിഴ്‌നാടിന് മൂന്നെണ്ണം

തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിനും തമിഴ്നാടിനും സമ്മാനം കിട്ടിയപ്പോള്‍ കേരളത്തിന് ഇനി പ്രതീക്ഷ വന്ദേ സ്ലീപ്പര്‍ വണ്ടിയിലാണ്.

author-image
Biju
New Update
AMRUT

തിരുവനന്തപുരം: അമൃത് ഭാരത് എക്സ്പ്രസുകള്‍ കേരളത്തിനില്ല. റെയില്‍വേ പ്രഖ്യാപിച്ച ഒന്‍പത് വണ്ടികളില്‍ മൂന്നെണ്ണം തമിഴ്നാടിനാണ്. മറ്റു സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള ഏഴ് റൂട്ടുകള്‍ ബംഗാളിന് ലഭിച്ചു. അസം-ഹരിയാണ, അസം-ഉത്തര്‍പ്രദേശ്, ബംഗാള്‍-തമിഴ്നാട് (മൂന്ന്) ബംഗാള്‍-കര്‍ണാടക ബംഗാള്‍-മഹാരാഷ്ട്ര, ബംഗാള്‍-ന്യൂഡല്‍ഹി, ബംഗാള്‍-ഉത്തര്‍പ്രദേശ് എന്നിവയാണ് റെയില്‍വേ മന്ത്രി പ്രഖ്യാപിച്ച സംസ്ഥാന റൂട്ടുകള്‍. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിനും തമിഴ്നാടിനും സമ്മാനം കിട്ടിയപ്പോള്‍ കേരളത്തിന് ഇനി പ്രതീക്ഷ വന്ദേ സ്ലീപ്പര്‍ വണ്ടിയിലാണ്.

പ്രഖ്യാപിച്ച അമൃത് ഭാരത് എക്സ്പ്രസുകള്‍: കൊല്‍ക്കത്ത-ബനാറസ്, കൊല്‍ക്കത്ത-ആനന്ദവിഹാര്‍, കൊല്‍ക്കത്ത-താംബരം, മുംബൈ-അലിപുര്‍ദ്വാര്‍, അലിപുര്‍ദ്വാര്‍-മുംബൈ, ന്യുജല്‍പൈ ഗുരി- നാഗര്‍കോവില്‍, ജല്‍പ്പഗുരി-തൃശ്ശിനാപ്പള്ളി, ദില്‍ബുര്‍ഗ-ലഖ്‌നൗ, ഗുവാഹാട്ടി-റോഹ്തക്.

അമൃത്ഭാരത് എക്സ്പ്രസുകള്‍: ശീതീകരിച്ച കോച്ചുകളാണ് വന്ദേഭാരതിനെങ്കില്‍ അമൃത് ഭാരത് 1, 2 പതിപ്പില്‍ എസി കോച്ചുകളില്ല. ടിക്കറ്റ് നിരക്ക് കുറവായതിനാല്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ദൂരയാത്ര ചെയ്യാം.

നിലവില്‍ ഉയര്‍ന്ന വേഗം 110കിമി/130 കിമി ആണ്. 800 കിലോമീറ്ററോളം ദീര്‍ഘദൂരയാത്രയ്ക്കാണ് രൂപകല്‍പ്പന.