ഗതാഗതമന്ത്രിയുടെ ചർച്ച ഫലം കണ്ടു; സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നുമുതൽ പുനരാരംഭിക്കും

ബുധനാഴ്ച ഡ്രൈവിംഗ് സ്‌കൂൾ സംഘടനകളുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ നടത്തിയ ചർച്ച ഫലം കണ്ടതോടെയാണ്  തീരുമാനം.

author-image
Greeshma Rakesh
Updated On
New Update
driving-test-

driving tests will resume from today

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ പൂർണമായി ഇന്നുമുതൽ പുനരാരംഭിക്കും.ബുധനാഴ്ച ഡ്രൈവിംഗ് സ്‌കൂൾ സംഘടനകളുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ നടത്തിയ ചർച്ച ഫലം കണ്ടതോടെയാണ്  തീരുമാനം. ഡ്രൈവിംഗ് പരിഷ്‌കരണ സർക്കുലറിൽ തൊഴിലാളികളുടെ ആവശ്യപ്രകാരമുള്ള പ്രായോഗിക മാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രി ഉറപ്പ് നൽകിയതിന് പിന്നാലെയാണ് ടെസ്റ്റിൽ സഹകരിക്കാൻ സംയുക്ത സമരസമിതി തീരുമാനിച്ചത്.

ഡ്രൈവിംഗ് പരിഷ്‌കരണത്തിനെതിരെ ഈ മാസം രണ്ടിന് തുടങ്ങിയ സമരമാണ് ഗതാഗത മന്ത്രിയുമായി തൊഴിലാളി സംഘടനകൾ നടത്തിയ ചർച്ചയ്ക്ക് പിന്നാലെ ഒത്തുതീർപ്പായത്. ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെയും ജീവനക്കാരുടെയും ആവശ്യങ്ങൾ മന്ത്രി ഇന്നലെ വിശദമായി കേട്ടിരുന്നു. ടെസ്റ്റ് പരിഷ്‌കരിച്ചുകൊണ്ടുള്ള സർക്കുലർ പിൻവലിക്കില്ല. എന്നാൽ ജീവനക്കാരുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് നിരവധി മാറ്റങ്ങൾ വരുത്തുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.

ആദ്യം എച്ച് പിന്നീട് റോഡ് ടെസ്റ്റ് എന്ന നിലയിൽ തന്നെ ഇന്ന് മുതൽ ടെസ്റ്റ് നടക്കും. അതെ സമയം എം80 വാഹനം ഉപയോഗിക്കാൻ കഴിയില്ല എന്ന തീരുമാനത്തിൽ മന്ത്രി ഉറച്ചുനിന്നു. കാറുകളിൽ ക്യാമറ സ്ഥാപിക്കുന്ന കാര്യത്തിലും വിട്ടുവീഴ്ച ഇല്ല. ചർച്ചയിലിലെ തീരുമാനങ്ങളിൽ പൂർണ സംതൃപ്തരാണെന്ന് സിഐടിയു ഒഴികെയുള്ള സംഘടനകൾ പ്രതികരിച്ചിരുന്നു.

ബഹിഷ്‌കരണം കാരണം നടക്കാതെ പോയ ടെസ്റ്റുകൾ നടത്തുന്നതിൽ ഉചിതമായ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.ടെസ്റ്റുകൾ വേഗത്തിലാക്കുന്നതിന് കെഎസ്ആർടിസിയുടെ ടെസ്റ്റ് ഗ്രൗണ്ടുകളും ഉടൻ സജീവമാക്കാൻ ആണ് ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്.

 

KB Ganeshkumar kerala driving test