/kalakaumudi/media/media_files/2025/04/01/X2arrhWYIT5weRCKkoo7.jpg)
കൊച്ചി: എറണാകുളം ഹനുമാന്‍കോവിലില്‍ ശ്രീരാമനവമി മഹോത്സവം ഏപ്രില്‍ 7 വരെ. ഏപ്രില്‍ 12ന് ചൈത്രപൂര്‍ണ്ണിമ ജിവസം ആഞ്ജനേയ സ്വാമിയുടെ ജയന്തി ആഘോഷിക്കും. അലങ്കാര പൂജ, പല്ലക്ക് ഉത്സവം വിശേഷ പൂജയും ഉണ്ടായിരിക്കും. 2ന് നാഗപ്രതിഷ്ഠാദിനം രാവിലെ 8 മുതല്‍ പ്രധാന ഹോമം, പഞ്ച വിംശതി കലശാഭിഷേകം തുടര്‍ന്ന് നാഗപൂജ.
4ന് രാവിലെ 8.30മുതല്‍ യജ്ഞ മണ്ഡപത്തില്‍ ലോക കല്യാണാര്‍്ത്ഥമായി സാര്‍വ്വജനിക ആദിത്യഹൃദയഹോമം.
5ന് രാഘവേന്ദ്ര പ്രതിഷ്ഠാദിനം പ്രമാണിച്ച് 7ന് പ്രധാന മോഹം, പഞ്ചവിംശതി കലശാഭിഷേകം
രാവിലെ 8.30മുതല്‍ സാര്‍വ്വജനിക സുന്ദരകാണ്ഡഹോമം. വൈകിട്ട് 5ന് ക്ഷേത്രത്തില്‍ നിന്ന് ശ്രീരാമരഥ ഘോഷയാത്രപുറപ്പെട്ട് ദേശംചുറ്റി ക്ഷേത്ത്രില്‍ എത്തും. പല്ലക്ക് ഉത്സവം, അഷ്ടാവധാനം, വസന്തപൂജ, രംഗപൂജ.
6ന് രാവിലെ 8.30ന് സാര്‍വ്വജനിക ശ്രീരാമനാമയജ്ഞം, കോടി ശ്രീരാമനാമവിഖിത, പുഷ്പപൂജ. അന്നേദിവസം ഉച്ചയയ്ക്ക് 12 മുതല്‍ പ്രസാദ ഊട്ട്.
7ന് രാവിലെ 6 മുതല്‍ വിഷ്ണുഗായത്രിഹോമം, വൈകിട്ട് 7ന് അഷ്ടാവധാനം, രംഗപൂജ. പറ വഴിപാട്. ശ്രീമദ് ഭാഗവത/ ശ്രീമദ് വാല്മീകി രാമായണ പാരായണം.