/kalakaumudi/media/media_files/2025/04/01/tcUEq4Jd4zM4TN5RuPnp.jpg)
തിരുവനന്തപുരം: സസ്‌പെന്‍സ് പോസ്റ്റുമായി എന്‍ പ്രശാന്ത് ഐഎഎസ്. 'ആ തീരുമാനം ഇന്ന് എടുക്കുന്നു' എന്നാണ് എന്‍ പ്രശാന്ത് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ഒപ്പം കൊഴിഞ്ഞ റോസാ ദളങ്ങളുടെ ഫോട്ടോയും പോസ്റ്റ് ചെയ്തു. 'സംതിങ് ന്യൂ ലോഡിങ്' എന്ന ഹാഷ് ടാഗും ഒപ്പം ചേര്‍ത്തിട്ടുണ്ട്.
പോസ്റ്റിന് താഴെ സജീവ ചര്‍ച്ചകള്‍ നടക്കുകയാണ്. 'കടുത്ത തീരുമാനങ്ങള്‍ ഒന്നും വേണ്ട', 'തീരുമാനങ്ങള്‍ എല്ലാം നന്നായി ആലോചിച്ചു മാത്രം എടുക്കൂ' എന്നെല്ലാം ചിലര്‍ ഉപദേശിച്ചപ്പോള്‍ ഏപ്രില്‍ ഫൂള്‍ പ്രാങ്കാണെന്നോയെന്ന സംശയം ചിലര്‍ ഉന്നയിക്കുന്നു.
ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകനെയും നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തില്‍ സസ്‌പെന്‍ഷനിലാണ് എന്‍ പ്രശാന്ത്. നവംബര്‍ 11 നായിരുന്നു സസ്‌പെന്‍ഡ് ചെയ്തത്. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന് അവമതിപ്പുണ്ടാക്കും വിധം പ്രവര്‍ത്തിച്ചെന്നും സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവില്‍ പറയുന്നു.
കുറ്റാരോപണ മെമ്മോക്ക് പ്രശാന്ത് മറുപടി നല്‍കിയിരുന്നില്ല. മറുപടിക്ക് പകരം പ്രശാന്ത് ചീഫ് സെക്രട്ടറിയോട് ചോദ്യങ്ങള്‍ ചോദിച്ചതും വിവാദമായിരുന്നു ഇതിന് രണ്ട് മറുപടി ചീഫ് സെക്രട്ടറി നല്‍കി. ആദ്യം നല്‍കേണ്ടത് മറുപടിയാണെന്നും തെളിവുകള്‍ ആവശ്യപ്പെടേണ്ടത് അന്വേഷണ സമിതിക്ക് മുന്നിലാണെന്നുമായിരുന്നു ചീഫ് സെക്രട്ടറിയുടെ മറുപടി.