ഫൊറന്‍സിക് വിദഗ്ദ്ധ ഡോ. ഷെര്‍ലി വാസു കുഴഞ്ഞുവീണ് മരിച്ചു

കേരളത്തിലെ ആദ്യ വനിതായ ഫോറന്‍സിക് സര്‍ജനാണ്. കേരളത്തിലെ ചേങ്ങന്നൂര്‍ മൗലവി തിരേധാനം, സൗമ്യ കേസ് ഉള്‍പ്പെടെ പല പ്രമുഖമായ കേസുകളിലും അവര്‍ പങ്കാളിയായിരുന്നു.

author-image
Biju
New Update
dr

കോഴിക്കോട്: പ്രസിദ്ധ ഫൊറന്‍സിക് സര്‍ജ്ജന്‍ ഡോ. ഷെര്‍ലി വാസു (68) കുഴുഞ്ഞുവീണ് മരിച്ചു. കേരളത്തിലെ ആദ്യ വനിതായ ഫോറന്‍സിക് സര്‍ജനാണ്. കേരളത്തിലെ ചേങ്ങന്നൂര്‍ മൗലവി തിരേധാനം, സൗമ്യ കേസ് ഉള്‍പ്പെടെ പല പ്രമുഖമായ കേസുകളിലും അവര്‍ പങ്കാളിയായിരുന്നു. 

ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിക്കുകയായിരുന്നു. ചേകന്നൂര്‍ മൗലവി കേസ്, സൗമ്യ കേസ് അടക്കം സംസ്ഥാനത്തെ ശ്രദ്ധേയമായ പല കേസുകളിലും പോസ്മോര്‍ട്ടം നടത്തിയത് ഡോക്ടര്‍ ഷേര്‍ലി വാസുമായിരുന്നു.

ആയിരക്കണക്കിന് കേസുകളാണ് ഷേര്‍ലി വാസു ഔദ്യോഗിക കാലയളവില്‍ പരിശോദിച്ചത്. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഫൊറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ അറിവ് പകര്‍ന്നു നല്‍കുകയും ചെയ്തു. 1982ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ട്യൂട്ടറായി ജോലിയില്‍ പ്രവേശിച്ചു. 1984ല്‍ ഫോറന്‍സിക് മെഡിസിനില്‍ എംഡി ബിരുദം നേടി. കോട്ടയം മെഡിക്കല്‍ കോളജില്‍ അസി.പ്രഫസര്‍, അസോ.പ്രഫസര്‍ പദവികള്‍ വഹിച്ചു. 1997 മുതല്‍ 1999ല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ഡപ്യൂട്ടേഷനില്‍ പ്രഫസറായി. അസോ.പ്രഫസറായി വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി.

2001 ജൂലൈയില്‍ പ്രഫസറായി ഇവിടെ സേവനം അനുഷ്ഠിക്കുമ്പോഴാണ് ഒട്ടേറെ വിവാദ കേസുകള്‍ക്കു തുമ്പുണ്ടാക്കാന്‍ സാധിച്ചത്. 2010ല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തി. 2012 വരെ ഫോറന്‍സിക് വിഭാഗം മേധാവിയായി. 2014ല്‍ പ്രിന്‍സിപ്പലായി.

2017 ല്‍ കേരള സര്‍ക്കാരിന്റെ സംസ്ഥാന വനിതാ രത്നം പുരസ്‌കാരമായ ജസ്റ്റീസ് ഫാത്തിമ ബീവി അവാര്‍ഡ് ലഭിച്ചു. 'പോസ്റ്റ്മോര്‍ട്ടം ടേബിള്‍' പ്രധാന കൃതിയാണ്.