‘പോരാളിക്ക് ഹൃദയാഭിവാദ്യങ്ങൾ’: ധ്രുവ് റാഠിക്ക് ആശംസ ഫ്ലക്സുമായി ‘കേരള ഫാൻസ്’

ജനാധിപത്യം വീണ്ടെടുക്കാൻ പ്രയത്നിച്ച സമൂഹമാധ്യമത്തിലെ പോരാളിക്ക് ഹൃദയാഭിവാദ്യങ്ങൾ എന്നാണ് ഫ്ലക്സ് ബോർഡിലുള്ളത്.

author-image
Vishnupriya
New Update
de

ജനതപ്പടിയിൽ ധ്രുവ് റാഠിക്ക് ആശംസ അറിയിച്ച് സ്ഥാപിച്ച ഫ്ലക്സ്

Listen to this article
0.75x 1x 1.5x
00:00 / 00:00

മലപ്പുറം: യൂട്യൂബ് താരമായ ധ്രുവ് റാഠിക്ക് ആശംസ അറിയിച്ച് ഫാൻസ്. മലപ്പുറം ജില്ലയിെല നിലമ്പൂരുള്ള ജനതപ്പടിയിലാണ് ധ്രുവിന് ആശംസ അറിയിച്ച് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. ജനാധിപത്യം വീണ്ടെടുക്കാൻ പ്രയത്നിച്ച സമൂഹമാധ്യമത്തിലെ പോരാളിക്ക് ഹൃദയാഭിവാദ്യങ്ങൾ എന്നാണ് ഫ്ലക്സ് ബോർഡിലുള്ളത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ മുന്നേറ്റത്തിനു പിന്നിലെ കാരണങ്ങളിലൊന്ന് ധ്രുവ് റാഠിയാണെന്ന് നിരീക്ഷണമുണ്ടായിരുന്നു. പലരും ധ്രുവ് റാഠിയെ സമൂഹമാധ്യമത്തിൽ അഭിനന്ദിച്ചിരുന്നു. യുട്യൂബ് ചാനലില്‍ മാത്രം 2.15 കോടി സബ്സ്ക്രൈബർമാരുള്ള ധ്രുവ് എൻഡിഎ മുന്നണിയുടെ കടുത്ത വിമർശകനാണ്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപുള്ള എന്റെ അവസാന സന്ദേശം എന്ന വിഡിയോയ്ക്ക് 24 മണിക്കൂറിനിടെ 1.8 കോടിയിലേറെ കാഴ്ച്ചക്കാരെ ലഭിച്ചിരുന്നു. 

druv rathee kerala fans