/kalakaumudi/media/media_files/2025/12/24/11-2025-12-24-22-03-50.jpg)
തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള കേരള ഫീഡ്സ് ലിമിറ്റഡിന്റെ ജനപ്രിയ ബ്രാൻഡുകളായ കേരള ഫീഡ്സ് എലൈറ്റ്, കേരള ഫീഡ്സ് മിടുക്കി കാലിത്തീറ്റകൾ 20 കിലോഗ്രാം ചാക്കിൽ പുറത്തിറക്കി. മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ കേരള ഫീഡ്സ് എം.ഡി എം.ടി.ഷിബു, മൃഗസംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മിൻഹാജ് ആലം, ഡയറക്ടർ എം.സി.റെജിൽ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു. നിലവിൽ 50 കിലോഗ്രാം ചാക്കിലാണ് കാലിത്തീറ്റ വിപണിയിലെത്തിച്ചിരുന്നത്. കേരള ഫീഡ്സ് എലൈറ്റ്, കേരള ഫീഡ്സ് മിടുക്കി 20 കിലോഗ്രാം ചാക്കിന് യഥാക്രമം 596, 528 രൂപയാണ് വില.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
