കെ- ടെറ്റ് യോഗ്യത നിർബന്ധമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കി കേരളം

കഴിഞ്ഞ സെപ്തംബറിൽ ആയിരുന്നു അധ്യാപക നിയമനത്തിനും സ്ഥാനക്കയറ്റത്തിനും ടെറ്റ് യോഗ്യത നിർബന്ധമാക്കി സുപ്രീം കോടതി ഉത്തരവിറക്കിയത്.വിവിധ ഹൈക്കോടതികളിൽ നിന്നുള്ള 28 അപ്പീലുകൾ പരിഗണിച്ചായിരുന്നു വിധി

author-image
Devina
New Update
supreem court

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റത്തിനും കെ- ടെറ്റ് യോഗ്യത നിർബന്ധമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ കേരളംപുനഃപരിശോധന ഹർജി നൽകി .

 കെ ടെറ്റ് നിബർന്ധമാക്കി പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് മരവിപ്പിച്ചതിന് പിന്നാലെയാണ് സർക്കാർ ഹർജി നൽകിയത്.

സംസ്ഥാന സർക്കാരിന്റേത് ഉൾപ്പെടെ ആറ് പുനഃപരിശോധന ഹർജികളാണ് വിഷയത്തിൽ സുപ്രീം കോടതിയിലുള്ളത്.

പൊതുവിദ്യാലയങ്ങളിൽ അഞ്ചുവർഷത്തിലേറെ സർവീസുള്ള അധ്യാപകരെല്ലാം യോഗ്യതാപരീക്ഷയായ കെ ടെറ്റ് വിജയിക്കണമെന്നായിരുന്നു സുപ്രീംകോടതി വിധി.

അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്നാണായിരുന്നു കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവ് സർക്കാർ മരവിച്ചത്.

കെ- ടെറ്റ് നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിനെതിരെ ഇടത് അധ്യാപക സംഘടന കെഎസ്ടിഎ ഉൾപ്പെടെ പരാതിപ്പെട്ടിരുന്നു.

നിർദേശങ്ങൾ നടപ്പിലാക്കുന്നതിന് കൂടുതൽ വ്യക്തത ആവശ്യമാണെന്നായിരുന്നു നീക്കത്തിന് മന്ത്രി വി ശിവൻകുട്ടി നൽകിയ വിശദീകരണം.

 സർവീസിലുള്ളവർക്കായി ഫെബ്രുവരിയിൽ നടക്കുന്ന പ്രത്യേക പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ സെപ്തംബറിൽ ആയിരുന്നു അധ്യാപക നിയമനത്തിനും സ്ഥാനക്കയറ്റത്തിനും ടെറ്റ് യോഗ്യത നിർബന്ധമാക്കി സുപ്രീം കോടതി ഉത്തരവിറക്കിയത്.

ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

വിവിധ ഹൈക്കോടതികളിൽ നിന്നുള്ള 28 അപ്പീലുകൾ പരിഗണിച്ചായിരുന്നു വിധി.