/kalakaumudi/media/media_files/2025/02/19/4oz2QxmaSOGo2Xbvs65C.jpg)
പാലോട്: വനമേഖലയോട് ചേര്‍ന്നു ജീവിക്കുന്നവരുടെ ജീവനു സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിഷ്‌ക്രിയമാണെന്നും ചില്ലുകൊട്ടാരത്തിലിരുന്ന് പ്രകൃതി സ്‌നേഹം പറയാതെ ഉത്തരവാദിത്തം നിറവേറ്റണമെന്നും ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് ബിഷപ് ഡോ. മാത്യൂസ് മോര്‍ സില്‍വാനിയോസ് പറഞ്ഞു. വന്യജീവികളുടെ ആക്രമണങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കുക, വനാതിര്‍ത്തിയില്‍ വിസ്റ്റ ക്ലിയറന്‍സ് വ്യാപിപ്പിക്കുക, കൃഷിഭൂമികള്‍ സംരക്ഷിക്കുക,
വനാതിര്‍ത്തിയിലെ പട്രോളിങ് ശക്തിപ്പെടുത്തുക, പ്രൈമറി റെസ്‌പോണ്‍സ് ടീം അടിയന്തരമായി രൂപീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെസിസി) കറണ്ടഫേഴ്‌സ് കമ്മിഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലോട് ടൗണില്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെസിസി ജില്ലാ പ്രസിഡന്റ് റവ. എ ആര്‍ നോബിള്‍ അധ്യക്ഷത വഹിച്ചു.
കെസിസി ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് പ്രഭാഷണം നടത്തി. സാല്‍വേഷന്‍ ആര്‍മി ഡിവിഷനല്‍ കമാന്‍ഡര്‍ മേജര്‍ വി പാക്യദാസ്,കെസിസി കറണ്ടഫേഴ്‌സ് കമ്മിഷന്‍, തിരുവനന്തപുരം ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ മേജര്‍ ടി ഇ സ്റ്റീഫന്‍സന്‍, ഫെയ്ത്ത് ആന്‍ഡ് മിഷന്‍ കമ്മിഷന്‍ ചെയര്‍മാന്‍ വൈ എല്‍ അരുള്‍ദാസ്, ജി വിജയരാജ്, ജെ വര്‍ഗീസ്, റവ. സോണി, എന്നിവര്‍ പ്രസംഗിച്ചു.