ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വ്യാപാരമേളകളിലൊന്നായ അന്താരാഷ്ട്ര വ്യാപാരമേളയില്‍ കേരളത്തിന്റെ പവിലിയന്‍ ശ്രദ്ധ നേടുന്നു. വികസിത് ഭാരത് @2047 തീമിലൊരുക്കിയ ന്യൂ ഡെല്‍ഹി ഭാരത് മണ്ഡപത്തില്‍ നടക്കുന്ന മേളയില്‍ വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ വകുപ്പുകള്‍ക്കും പവലിയനുണ്ട്. കൂട്ടത്തില്‍ ജനങ്ങളെ ആകര്‍ഷിച്ചു ശ്രദ്ധേയമാകുകയാണ് കേരള പവലിയന്‍. സംസ്ഥാനത്തിന്റെ വികസനവും പ്രകൃതിഭംഗിയും പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം കേരളം കൈവരിച്ച നേട്ടവും അത് രാജ്യപുരോഗതിയിലുണ്ടാക്കിയ മുന്നേറ്റവുമാണ് പവലിയന്റെ പ്രധാന ആകര്‍ഷണം.
ആദ്യദിനങ്ങള്‍ ബിസിനസ് സന്ദര്‍ശകര്‍ക്കായിട്ടുള്ളതാണെങ്കിലും സംസ്ഥാനത്തിന്റെ ശുദ്ധമായ സുഗന്ധ വ്യഞ്ജനങ്ങളെക്കുറിച്ചറിയുന്ന തദ്ദേശവാസികളും പ്രവാസിമലയാളികളും വിദേശികളും വന്‍തോതിലാണ് കേരളത്തിന്റെ സ്റ്റാളിലേക്ക് ഒഴുകി എത്തുന്നത്.
ആദ്യദിനം മുതലുള്ള വിലക്കിഴിവും കേരള പവലിയനിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നു. ഹാന്‍ഡ് വീവിലും, ഹാന്റെക്സിലും 20 % കിഴിവ് ലഭ്യമാണ്. കേരളത്തിന്റെ സ്വന്തം വെളിച്ചെണ്ണയും ചക്കപ്പൊടിയും വാട്ടുകപ്പയും മീന്‍ വിഭവങ്ങളും വാങ്ങാനും രുചിച്ചറിയാനും വന്‍ തിരക്കാണ് കേരള പവലിയനിലും കേരളത്തിന്റെ ഫുഡ് കോര്‍ട്ടിലും. സാഫിന്റെ സ്റ്റാളില്‍ ചെമ്മീന്‍ ഫ്രൈയ്ക്കും അച്ചാര്‍ വിഭവങ്ങള്‍ക്കും വന്‍ ഡിമാന്റാണ്. വെളിച്ചെണ്ണ, കുരുമുളക്, കശുവണ്ടി, ബനാന ചിപ്സ് , ഡ്രൈ ഫിഷ് എന്നിവയ്ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. കുടുംബശ്രീ സാഫ് എന്നിവരുടെ ഫുഡ് സ്റ്റാളുകളിലും വന്‍ തിരക്കാണ്.
സാംസ്‌കാരിക വകുപ്പ്, വ്യവസായ വാണിജ്യ വകുപ്പ്, ടൂറിസം വകുപ്പ്, ഹാന്റെക്സ്, പഞ്ചായത്ത് വകുപ്പ്, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ഔഷധി, ഹാന്‍വീവ് , ഹാന്റ് ലൂം & ടെക്സ്റ്റയില്‍സ്, കോഓപറേറ്റീവ് സൊസൈറ്റി , മാര്‍ക്കറ്റ് ഫെഡ്, കുടുംബശ്രീ, പ്ലാന്റേഷന്‍ ഡയറക്ടറേറ്റ്, ഹാന്‍ന്റി ക്രാഫ്റ്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ( കൈരളി), ബാംബു വികസന കോര്‍പ്പറേഷന്‍, കയര്‍ വികസന വകുപ്പ് , കേരഫെഡ്, അതിരപ്പള്ളി ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി, കൃഷി വകുപ്പ്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള ആഗ്രോ സ്റ്റോര്‍, ഫിഷറീസ്(സാഫ്) മത്സ്യഫെഡ് എന്നിങ്ങനെ 24 സ്റ്റാളുകളാണ് അന്താരാഷ്ട്ര വ്യാപാര മേളയില്‍ കേരള പവിലിയനില്‍ അണിനിരക്കുന്നത്.ഈ മാസം 27വരെയാണ് മേള.
അന്താരാഷ്ട്ര വ്യാപാരമേളയില്‍ ശ്രദ്ധേ നേടി കേരളം
വികസിത് ഭാരത് @2047 തീമിലൊരുക്കിയ ന്യൂ ഡെല്‍ഹി ഭാരത് മണ്ഡപത്തില്‍ നടക്കുന്ന മേളയില്‍ വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ വകുപ്പുകള്‍ക്കും പവലിയനുണ്ട്.
New Update