സംസ്ഥാനത്തെ ജനറല്‍ ആശുപത്രിയില്‍ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ എറണാകുളത്ത്; തിരുവനന്തപുരത്ത് നിന്ന് എയര്‍ ആംബുലന്‍സില്‍ ഹൃദയം എത്തിക്കും

എയര്‍ ആംബുലന്‍സിലാണ് ഹൃദയം കൊണ്ടു പോകുക. ഷിബുവിന്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയം, 2 നേത്ര പടലങ്ങള്‍, സ്‌കിന്‍ എന്നിവ ദാനം ചെയ്യും. വാഹനാപകടത്തിലാണ് ഷിബുവിന് മസ്തിഷ്‌ക മരണം സംഭവിച്ചത്.

author-image
Biju
New Update
hrd

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ഷിബുവാണ് ദാതാവ്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയാണ് നടക്കുക. കൊല്ലം ഇടവട്ടം ചിറക്കല്‍ സ്വദേശി 47 വയസുള്ള ഷിബുവിന്റെ ഹൃദയമാണ് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുക. എയര്‍ ആംബുലന്‍സിലാണ് ഹൃദയം കൊണ്ടു പോകുക. ഷിബുവിന്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയം, 2 നേത്ര പടലങ്ങള്‍, സ്‌കിന്‍ എന്നിവ ദാനം ചെയ്യും. വാഹനാപകടത്തിലാണ് ഷിബുവിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. നേപ്പാള്‍ സ്വദേശിനി ദുര്‍ഗയ്ക്കാണ് ഹൃദയം മാറ്റിവയ്ക്കുന്നത്.

വാഹനാപകടത്തില്‍ ചികിത്സയില്‍ കഴിയവേ മരിച്ച ഒന്‍പത് വയസ്സുകാരന്‍ ദേവപ്രായാഗിന്റ അവയവങ്ങള്‍ രോഗികള്‍ക്ക് നല്‍കാനായി കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ശ്രീചിത്ര, കണ്ണാശുപത്രി, കിംസ് എന്നിവക്കാണ് കൈമാറിയത്. ഒരു വൃക്കയും കരളും കിംസിലെ രോഗിയില്‍ മാറ്റി വെച്ചു. ഹാര്‍ട്ട് വാല്‍വ്, നേത്രപടലങ്ങള്‍ എന്നിവ രോഗികള്‍ക്ക് കൈമാറാനായി സൂക്ഷിച്ച് വെക്കും. ഒരു കിഡ്‌നിയും പാന്‍ക്രിയാസും രോഗിക്ക് യോജിക്കാത്തതിനാല്‍ ഉപയോഗിക്കാനായില്ല.

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ കൊല്ലം നിലമേലില്‍ വെച്ചുണ്ടായ വാഹന അപകടത്തിലാണ് ദേവ പ്രയാഗിന് ഗുരുതരമായി പരിക്കേറ്റത്. ദേവ പ്രയാഗിന്റെ അച്ഛന്‍ ബിച്ചു ചന്ദ്രനും സുഹൃത്ത് സതീഷും അപകടത്തില്‍ മരിച്ചിരുന്നു. ഏഴ് പേര്‍ക്കാണ് ദേവ പ്രയാഗിന്റെ അവയവങ്ങള്‍ മാറ്റിവെക്കുന്നത്. ദേവ പ്രയാഗിന് ആശുപത്രി അധികൃതര്‍ ആദരം അര്‍പ്പിച്ചു. രാവിലെ ആശുപത്രിയില്‍ ആയിരുന്നു ചടങ്ങ് നടന്നത്. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് തിരുവനന്തപുരം കവടിയാര്‍ സ്വദേശി ദിവാകര്‍ എസ് രാജേഷ് മരിച്ചത്. ദിവാകറിന്റെ 5 അവയവങ്ങള്‍ ദാനം ചെയ്തു.