സർക്കാർ ജീവനക്കാരിൽ ഒന്നാമത് ഈഴവർ

സർക്കാർ വകുപ്പുകൾ, ബോർഡ്, കോർപറേഷൻ, കമ്പനി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി ആകെ 5,45,423 ജീവനക്കാരണുള്ളത്. ഉദ്യോഗസ്ഥ പ്രാതിനിധ്യം സംബന്ധിച്ച് പിന്നാക്ക വിഭാഗ കമ്മിഷൻ ശേഖരിച്ച കണക്ക് ജൂൺ 25 ന് നിയമസഭയിൽ പരസ്യപ്പെടുത്തിയിരുന്നു.

author-image
Anagha Rajeev
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരിൽ ജീവനക്കാരിൽ 52.31% ഈഴവ വിഭാഗക്കാർ. ജനറൽ വിഭാഗത്തിൽ 36.08% പേരാണുള്ളത്. പട്ടികജാതി വിഭാഗത്തിൽ 9.49% വും പട്ടികവർഗ വിഭാഗത്തിലെ 1.92% വും ജീവനക്കാരും.

സർക്കാർ വകുപ്പുകൾ, ബോർഡ്, കോർപറേഷൻ, കമ്പനി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി ആകെ 5,45,423 ജീവനക്കാരണുള്ളത്. ഉദ്യോഗസ്ഥ പ്രാതിനിധ്യം സംബന്ധിച്ച് പിന്നാക്ക വിഭാഗ കമ്മിഷൻ ശേഖരിച്ച കണക്ക് ജൂൺ 25 ന് നിയമസഭയിൽ പരസ്യപ്പെടുത്തിയിരുന്നു. പിന്നാക്ക വിഭാഗ കമ്മിഷൻ 2018 മുതൽ ഇസിഡെസ്‌ക് എന്ന വെബ്‌പോർട്ടലിൽ സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ജാതി തിരിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു റിപ്പോർട്ട് ചെയ്യുന്നുണ്ട്. 

ഈ കണക്കുകൾ പ്രകാരം സർക്കാർ ജീവനക്കാരിൽ ഏറ്റവും കൂടുതലുള്ളത് ഈഴവരാണ്. നായർ സമുദായത്തിൽ പെട്ടവർ രണഅടാം സ്ഥാനത്തും തൊട്ടു പിറകെ മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ളവരും ജനറൽ ക്രിസ്ത്യൻ വിഭാഗത്തിലുള്ളവരുമാണ്. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവർ  
പത്ത് ശതമാനത്തിൽ താഴെയാണ് സർക്കാർ മേഖലയിൽ അവരുടെ സാന്നിധ്യം. സർക്കാർ സർവീസിലെ പട്ടിക വർഗ വിഭാഗത്തിന്റെ സാന്നിധ്യവും ഏറെ പിന്നിലാണ്. 

 

kerala government