/kalakaumudi/media/media_files/2025/01/30/mYTDiWecVy6YyvvtQsxw.jpg)
Supreme Court of India
ന്യൂഡല്‍ഹി: എസ്‌ഐആര്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുംവരെ നിര്‍ത്തി വയ്ക്കണമെന്നാണ് ആവശ്യം. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് കോടതിയെ സമീപിച്ചത്.
എസ്‌ഐആറും തദ്ദേശ തിരഞ്ഞെടുപ്പ് നടപടികളും ഒരേസമയം നടത്തിയാല്‍ ഭരണസംവിധാനം സ്തംഭിക്കുമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. തിരഞ്ഞെടുപ്പ് നടക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും ചൂണ്ടിക്കാട്ടുന്നു. എസ്‌ഐആര്‍ നടപടികള്‍ ഡിസംബര്‍ 21 വരെ നിര്‍ത്തിവയ്ക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
എസ്‌ഐആര്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ഹര്‍ജി ഫയല്‍ ചെയ്തു. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. എസ്ഐആര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് വിളിച്ച യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. രാവിലെ 10.30ന് ഇന്ദിരാഭവനിലാണ് യോഗം.
കേരളം ഉള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നേതാക്കളുടെ യോഗമാണ് ചേരുന്നത്. പിസിസി അധ്യക്ഷന്മാര്‍, നിയമസഭാ കക്ഷി നേതാക്കള്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
