ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ സംസ്ഥാനത്ത്‌ ഔദ്യോഗിക ദുഃഖാചരണം

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ദു:ഖാചരണം ആചരിക്കുമെന്ന് സര്‍ക്കാര്‍.രണ്ടു ദിവസത്തെ സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികാഘോഷ കലാപരിപാടികള്‍ മാറ്റിവെച്ചതായി സ്ഥിതീകരണം.

author-image
Akshaya N K
New Update
GGH

തിരുവനന്തപുരം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ദു:ഖാചരണം ആചരിക്കുമെന്ന് സര്‍ക്കാര്‍.

 ഇതു കാരണം വയനാട്, കാസര്‍കോട് ജില്ലകളില്‍ സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികാഘോഷ കലാപരിപാടികള്‍ മാറ്റിവെച്ചതായി സ്ഥിതീകരണം.

കേരളത്തില്‍ ദേശീയ പതാക താഴ്ത്തിക്കെട്ടാനും, ഔദ്യോഗിക വിനോദപരിപാടികളെല്ലാം മാറ്റിവെക്കാനും ജില്ലാ കലക്ടര്‍മാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

kerala government