തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടിനല്‍കി സര്‍ക്കാര്‍ ഉത്തരവ്. വിനോദസഞ്ചാരികളുടെ വരവ് കണക്കിലെടുത്താണ് തീരുമാനം.
പുതുവത്സരാഘോഷം നടക്കുന്ന ഡിസംബര്‍ 31 ബുധനാഴ്ച ബാറുകളുടെ സമയം രാത്രി 12 മണിവരെയാണ് നീട്ടിയത്. ബിയര്‍ വൈന്‍ പാര്‍ലറുകളുടെ സമയവും 12 മണിവരെ നീട്ടി നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് പ്രത്യേക ഇളവ് നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
