/kalakaumudi/media/media_files/2025/07/24/police-2025-07-24-20-54-26.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് ഉദ്യോഗസ്ഥര്‍ തലത്തില്‍ വന്‍ അഴിച്ചു പണിയുമായി സര്‍ക്കാര്‍. ഇഡി ഉദ്യോഗസ്ഥനെ അഴിമതി കേസില്‍ കുരുക്കിയ എസ് ശശിധരനെ വിജിലന്‍സില്‍ നിന്നും പൊലീസ് അക്കാദമിയിലേക്ക് മാറ്റി. പോക്‌സോ കേസ് വിവാദത്തില്‍പെട്ട പത്തനംതിട്ട എസ്പിക്ക് സുപ്രധാന ചുമതലയും നല്‍കി.
പത്തനംതിട്ട എസ്പി വിനോദ് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിലെ അസിസ്റ്റന്റ് ഐജി ആയാണ് നിയമിച്ചത്. പകരം ആര്‍ ആനന്ദ് പത്തനംതിട്ട എസ്പി ആകും. കൊല്ലം റൂറല്‍ പൊലീസ് സൂപ്രണ്ട് സാബു മാത്യുവിനെ ഇടുക്കിയിലേക്ക് മാറ്റി. പകരം വിഷ്ണുപ്രദീപ് കൊല്ലം റൂറല്‍ പൊലീസ് സൂപ്രണ്ടായി ചുമതലയേക്കും. അരുള്‍ ആര്‍ ബി കൃഷ്ണയെ പൊലീസ് ബറ്റാലിയന്‍ ഡിഐജി ചുമതലയിലേക്കും മാറ്റിയിട്ടുണ്ട്.