62 വയസ്സില്‍ പിരിഞ്ഞു പോകണമെന്ന ഉത്തരവ് ഇനിയില്ല; ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ ചെറു പ്രതീക്ഷ

സംസ്ഥാനത്തെ ആശാ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് കേരള സര്‍ക്കാര്‍.2022 മാര്‍ച്ച് രണ്ടിലെ ഉത്തരവ് മരവിപ്പിച്ചു കൊണ്ടാണ്‌ പുതിയ ഉത്തരവ് ഇന്ന് ഇറക്കിയത്.

author-image
Akshaya N K
Updated On
New Update
aaaaaaa

തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് കേരള സര്‍ക്കാര്‍.2022 മാര്‍ച്ച് രണ്ടിലെ ഉത്തരവ് മരവിപ്പിച്ചു കൊണ്ടാണ്‌ പുതിയ ഉത്തരവ് ഇന്ന് ഇറക്കിയത്.

62 വയസ്സില്‍ പിരിഞ്ഞു പോകണമെന്ന മാര്‍ഗ്ഗരേഖയ്ക്ക് എതിരെ പ്രതിഷേധിച്ചപ്പോള്‍ മാര്‍ഗ്ഗരേഖ പിന്‍വലിക്കുമെന്ന് ആരോഗ്യ മന്ത്രി വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നു.എന്നാല്‍ വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ നല്‍കണമെന്നതും ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്നതും ഇതുവരെ അംഗീകരിച്ചിട്ടില്ല.

 സെക്രട്ടേറിയറ്റിന് മുന്നില്‍ വേതന വര്‍ധന ഉള്‍പ്പടെ  വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രാപ്പകല്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുടെ  സുപ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്.സമരത്തിന്റെ 69 -ാം ദിവസമാണ്‌ സര്‍ക്കാര്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

asha workers kerala governement retirement Thiruvananathapuram strike kerala