പുതിയ ഗവര്‍ണറുടെ ആദ്യ നയപ്രഖ്യാപനം

ഗോവ സ്വദേശിയായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകറിനെ അടുത്തിടെയാണ് കേരള ഗവര്‍ണറായി നിയമിച്ചത്. ബിഹാര്‍ ഗവര്‍ണറായിരുന്നു. നേരത്തെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും ഗോവയില്‍ വനംപരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

author-image
Biju
Updated On
New Update
kerala

Rajendra Arleker

തിരുവനന്തപുരം: വികസന നേട്ടങ്ങളില്‍ കേരളം മാതൃകയാണെന്ന് പറഞ്ഞുകൊണ്ട് പുതിയഗവര്‍ണ രാജേന്ദ്ര ആര്‍ലേക്കറുടെ ആദ്യ നയപ്രഖ്യാപനം തുടങ്ങി. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടില്‍ നിന്നും വ്യത്യസ്തമായി സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്ന നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തുന്നത്. 

ഉരുള്‍ പൊട്ടല്‍ ദുരന്തമുണ്ടായ വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് പ്രസംഗത്തില്‍ മുന്‍ഗണന ഉണ്ടാകും. എന്നാല്‍ വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കാത്തതില്‍ കേന്ദ്രത്തിനെതിരെ പ്രസംഗത്തില്‍ വിമര്‍ശനത്തിന് സാധ്യതയുണ്ട്. വിസി നിയമനത്തില്‍ മാറ്റം നിര്‍ദ്ദേശിക്കുന്ന യുജിസിയുടെ കരട് ഭേദഗതിയെയും വിമര്‍ശിക്കാനിടയുണ്ട്. 

ചുമതലയേറ്റത് മുതല്‍ ഗവര്‍ണര്‍ സര്‍ക്കാറുമായി അനുനയ ലൈനിലാണ് നീങ്ങുന്നത്. കഴിഞ്ഞ ദിവസം സ്പീക്കര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ നയപ്രഖ്യാപന പ്രസംഗത്തിനായി ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. 

പിന്‍വലിച്ചെങ്കിലും വനനിയമഭേദഗതി അടക്കമുള്ള വിവാദ വിഷയങ്ങള്‍ സമ്മേളന കാലയളവില്‍ പ്രതിപക്ഷം സര്‍ക്കാറിനെതിരെ ആയുധമാക്കും. ഏഴിനാണ് ബജറ്റ്.

ഗോവ സ്വദേശിയായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകറിനെ അടുത്തിടെയാണ് കേരള ഗവര്‍ണറായി നിയമിച്ചത്. ബിഹാര്‍ ഗവര്‍ണറായിരുന്നു. നേരത്തെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും ഗോവയില്‍ വനംപരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ദീര്‍ഘകാലം ആര്‍എസ്എസ് ചുമതലകള്‍ വഹിച്ച ശേഷം 1989ലാണ് രാജേന്ദ്ര അര്‍ലേകര്‍ ബിജെപിയില്‍ അംഗത്വമെടുക്കുന്നത്. ഗോവയില്‍ സ്പീക്കര്‍,മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.രാജേന്ദ്ര അര്‍ലേകര്‍ സ്പീക്കറായിരുന്ന വേളയിലാണ് രാജ്യത്തെ ആദ്യ കടലാസ് രഹിത നിയമസഭയായി ഗോവ മാറിയത്. 

മുന്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസമാണ് കേരളത്തോട് വിട പറഞ്ഞത്. ആരിഫ് മുഹമ്മദ് ഖാന്റെ കാലഘട്ടത്തില്‍ കേരളം ഇന്നുവരെ സാക്ഷ്യംവഹിച്ചിട്ടില്ലാത്ത വിധം തര്‍ക്കങ്ങളാണ് സര്‍ക്കാരുമായി ഉണ്ടായിട്ടുള്ളത്.

ഒട്ടേറെ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ ശബ്ദമുയര്‍ത്തി. മാത്രവുമല്ല, ഗവര്‍ണര്‍ രാഷ്ട്രീയക്കാരനെന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന തരം കടുത്ത വിമര്‍ശനങ്ങളും നേരിട്ട ആള്‍കൂടിയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍.

 

kerala