/kalakaumudi/media/media_files/2025/08/05/ren-3-2025-08-05-19-25-09.jpg)
തിരുവനന്തപുരം: ചരക്ക് സേവനവിഭാഗം ആകെ ആശയക്കുഴപ്പത്തില്‍ ആയിരുന്ന സമയത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെയും ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെയും പ്രത്യേക ശുപാര്‍ശയില്‍ സംസ്ഥാനത്തേക്ക് എത്തിച്ച ഐആര്‍എസ് ഓഫീസര്‍ എബ്രഹാം റെന്‍ കേന്ദ്രസര്‍വ്വീസിലേക്ക് തിരിച്ചുപോകുന്നു.
ഒടുവില്‍ സംസ്ഥാനത്തെ അനധികൃത സ്വര്‍ണ വ്യാപാരികളെയും ഏക്കറുകള്‍ കൈയടക്കിയ തോട്ടം ഉടമകളെയും ഉള്‍പ്പെടെയുള്ളവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്നിട്ടാണ് എബ്രഹാം സംസ്ഥാനം വിടുന്നത്.
നികുതി മുടക്കുകള്‍, ഡിജിറ്റല്‍ ഓഡിറ്റ് പ്രവര്‍ത്തനങ്ങളുടെ അപാകത, രജിസ്‌ട്രേഷന്‍ ദുരുപയോഗം, സ്‌ക്രൂട്ടിനി വൈകല്‍ തുടങ്ങി എല്ലാ മേഖലകളിലും ആധികാരികതയും നവീനതയും കൊണ്ട് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. ഇന്നലെ ജീവനക്കാരുടെയും വകുപ്പിന്റെയും സര്‍ക്കാരിന്റെയും സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി അദ്ദേഹം വിടുതല്‍ സ്വീകരിച്ചു.
ഒരു ജീവനക്കാരന്‍ പങ്കുവച്ച കുറിപ്പ്
കേന്ദ്ര ജി എസ് ടി വകുപ്പില്‍ നിന്ന് കേരള സ്റ്റേറ്റ് ജി എസ് ടി യിലേക്ക് ഡെപ്യൂട്ടേഷനില്‍ സ്‌പെഷല്‍ കമ്മീഷണറായി പ്രവര്‍ത്തിച്ചിരുന്ന അബ്രഹാം റെന്‍ സര്‍ കഞട ഇന്ന് സ്വന്തം ഡിപാര്‍ട്ട് മെന്റില്‍ ജോയ്ന്‍ ചെയ്യുകയാണ്.
പരമ്പരാഗത രീതിയില്‍ നികുതി ഭരണം നടത്തിയ ഞങ്ങളുടെ വകുപ്പിനെ ആധുനികവത്കരിക്കുന്നതിനും മാറിയ ഏടഠ കാലത്തിനനുസരിച്ച് കഴിവും ശേഷിയുമുള്ളവരാക്കി ജീവനക്കാരെ മാറ്റുന്നതിനും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ സ്‌നേഹത്തോടെ സ്മരിക്കുന്നു. ഓഡിറ്റ്, ഇന്റലിജന്‍സ് സംവിധാനങ്ങളിലെ ജീവനക്കാരെ തീവ്ര പരിശീലനം നല്‍കി കഴിവുറ്റവരാക്കി മാറ്റാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞു. രാജ്യത്ത് തന്നെ വിപുലമായ ഓഡിറ്റ് സംവിധാനം ഏടഠ വകുപ്പില്‍ തുടക്കമിട്ടത് കേരളത്തിലാണ്. ഇന്റലിജന്‍സ് പ്രവര്‍ത്തനം വഴി ഏറ്റവും കൂടുതല്‍ നികുതി വെട്ടിപ്പ് കണ്ടെത്തുന്ന സംസ്ഥാന ഏടഠ വകുപ്പായി ഞങ്ങളുടെ വകുപ്പിനെ അദ്ദേഹം മാറ്റി.
ഇനിയും ഞങ്ങള്‍ക്ക് മുന്നോട്ട് പോകാനുണ്ടെങ്കിലും അതിനാശ്യമായ വലിയൊരു തുടക്കം കുറിച്ചാണ് അദ്ദേഹം തിരിച്ച് പോകുന്നത്. ഗൗരവത്തില്‍ പറയുമ്പോഴും ചിരിച്ച് കൊണ്ട് തന്നെ അദ്ദേഹം സംസാരിച്ചിരുന്നു. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് നിയമത്തിനുള്ളില്‍ നിന്ന് പരിഹാരം കാണാന്‍ അദ്ദേഹം ശ്രമിച്ചു.
കുറച്ച് കാലം കൊണ്ടുതന്നെ ഒരു ഡിപാര്‍ട്ട്‌മെന്റിന്റെ മുഖഛായ മാറ്റുകയും ജീവനക്കാരെ ചേര്‍ത്തുപിടിച്ചു കൊണ്ട് സുതാര്യവും എന്നാല്‍ ശക്തവും ലക്ഷ്യപ്രാപ്തിയുള്ളതുമായ നടപടികളിലൂടെ മുന്നോട്ട് നയിക്കുകയും ചെയ്ത പ്രിയ റെന്‍സറിന് എല്ലാ ആശംസകളും നേരുന്നു. ഈ കാലയളവില്‍ അദ്ദേഹം കേരള ലോട്ടറിയുടെ ഡയറക്ടറുമായിരുന്നു. ലോട്ടറി രംഗത്ത് വന്ന മാറ്റങ്ങളും വരുമാന വര്‍ദ്ധനവും എല്ലാവര്‍ക്കുമറിയാമല്ലോ?
കഴിവുറ്റ ഉദ്യോഗ ഉദ്യോഗസ്ഥരെ ഡെപ്യുട്ടേഷനില്‍ കൊണ്ടുവന്ന് വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന ബഹു . ധനമന്ത്രിക്കും കേരള സര്‍ക്കാരിനും അഭിവാദ്യങ്ങള്‍