7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇടുക്കി പൊന്മുടി ഡാം തുറക്കും

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്

author-image
Biju
New Update
raim

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുളള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.

ഇന്ന് തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് കേരളത്തില്‍ കാലവര്‍ഷം വീണ്ടും ശക്തമായതിന് കാരണമായിരിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ മലയോരമേഖലകളില്‍ മഴ കനത്ത നാശം വിതച്ചിട്ടുണ്ട്. പത്തനംതിട്ടയിലും മഴ വിവിധ മേഖലകളില്‍ നാശനഷ്ടം സൃഷ്ടിച്ചിട്ടുണ്ട്. റാന്നി ഉള്‍പ്പെടെയുള്ള മേഖലകളില്‍ വൈദ്യുതി പോസ്റ്റുകള്‍ മറിഞ്ഞുവീണും മരങ്ങള്‍ കടപുഴകി വീണും നാശനഷ്ടങ്ങള്‍ ഉണ്ടായി. എറണാകുളം എടവനക്കാട് ഉണ്ടായ കടലേറ്റത്തില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. സംസ്ഥാനത്തെ വിവിധ ഡാമുകളിലും ജലനിരപ്പ് ഉയര്‍ന്നു. ഇടുക്കി പൊന്മുടി ഡാം ഇന്ന് തുറക്കുമെന്നും മുന്നറിയിപ്പുണ്ട്.

heavy rain alert