/kalakaumudi/media/media_files/lWQ2yMHs5BKQY2ogXb6H.jpg)
Kerala high court
കൊച്ചിയിലെ വെള്ളക്കെട്ടിലും, കാനകളുടെ ശുചീകരണത്തിലും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കാനകള്‍ ശുചീകരിക്കുന്നതില്‍ പറഞ്ഞു മടുത്തുവെന്നും, ഇനിയും ന്യായം പറഞ്ഞുകൊണ്ടിരിക്കാതെ മാലിന്യവും കാനകളിലെ ചെളിയും നീക്കുന്നത് അടക്കമുള്ള ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.അവസാന നിമിഷമാണോ കാര്യങ്ങള്‍ ചെയ്യുന്നതെന്നും, ഒരു മാസ്റ്റര്‍ പ്‌ളാന്‍ വേണ്ടേയെന്നും ഹൈക്കോടതി ചോദിച്ചു. തൊടുന്യായങ്ങള്‍ പറഞ്ഞത് കൊണ്ട് കാര്യമില്ല. ഒരു മഴ പെയ്താല്‍ തന്നെ കൊച്ചിയിലെ ജനം ദുരിതത്തിലാണ്. കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ നാളെ വോട്ടെണ്ണല്‍ ആണെന്ന് കരുതി മാറ്റിവെക്കരുതെന്നും കോടതി വ്യക്തമാക്കി.കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹരജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് അധികൃതരുടെ അലംഭാവവും ജനങ്ങളുടെ നിസ്സാഹായതയും ചൂണ്ടിക്കാട്ടി ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. ഹരജികള്‍ വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.