വയനാട് ഉരുൾപൊട്ടൽ: സ്വമേധയാ കേസെടുക്കാൻ റജിസ്ട്രാർക്ക് നിർദേശം നൽകി ഹൈക്കോടതി

ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളും കോടതിയുടെ പരിഗണന വിഷയങ്ങളിൽ ഉൾപ്പെടും. വയനാട് ദുരന്തമുണ്ടായതിനു പിന്നാലെ സ്ഥിതിഗതികളെക്കുറിച്ചു ഹൈക്കോടതി ചോദ്യമുന്നയിച്ചിരുന്നു.

author-image
Vishnupriya
New Update
kerala
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി:  വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇടപെട്ട് ഹൈക്കോടതി. ദുരന്തത്തിൽ സ്വമേധയാ കേസെടുക്കാൻ റജിസ്ട്രാർക്ക് നിർദേശം നൽകി. മാധ്യമ വാർത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച കത്തിന്റെയും അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. കേസ് നാളെ രാവിലെ ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് പരിഗണിക്കും.

ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളും കോടതിയുടെ പരിഗണന വിഷയങ്ങളിൽ ഉൾപ്പെടും. വയനാട് ദുരന്തമുണ്ടായതിനു പിന്നാലെ സ്ഥിതിഗതികളെക്കുറിച്ചു ഹൈക്കോടതി ചോദ്യമുന്നയിച്ചിരുന്നു . ഇതിനു പിന്നാലെയാണു സ്വമേധയാ കേസെടുക്കാൻ തീരുമാനമായത്. നേരത്തെ ദേശീയ ഹരിത ട്രിബ്യൂണലും വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ റിപ്പോർട്ട് തേടിയിരുന്നു.

High Court Wayanad landslide