ഭര്‍ത്താവിന് ലൈംഗികതയില്‍ താല്‍പ്പര്യമില്ല; ഭാര്യക്ക് വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി

ഭര്‍ത്താവിന് താല്‍പര്യം ആത്മീയത മാത്രമാണെന്നും ലൈംഗികതയില്‍ താല്‍പര്യം ഇല്ലെന്നും ഹര്‍ജിയില്‍ ഭാര്യ പറയുന്നു. ഇയാള്‍ പഠനം അടക്കമുള്ള കാര്യങ്ങള്‍ക്ക് അനുവദിക്കുന്നില്ലെന്നും ആത്മീയതയ്ക്ക് നിര്‍ബന്ധിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഭാര്യ വിവാഹമോചന അപേക്ഷ സമര്‍പ്പിച്ചത്

author-image
Biju
New Update
highcourt of kerala

കൊച്ചി: പങ്കാളിയുടെ വ്യക്തിപരമായ കാര്യങ്ങളെ നിയന്ത്രിക്കാന്‍ വിവാഹം അധികാരം നല്‍കുന്നില്ലന്ന് ഹൈക്കോടതി. ഭര്‍ത്താവിന് ആത്മീയതയില്‍ മാത്രമാണ് താല്‍പര്യമെന്നും തന്നെ ആത്മീയത സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്നെന്നും കാണിച്ചുള്ള ഭാര്യയുടെ വിവാഹമോചന ഹര്‍ജിയിക്കെതിരെ, ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി നിരീക്ഷണം.  

വിശ്വാസങ്ങളെയോ ആത്മീയതയെയോ പങ്കാളിക്ക് നിയന്ത്രിക്കാനാവില്ല. ഭാര്യയെ തനിക്കിഷ്ടമുള്ള ആത്മീയ ജീവിതം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്നത് ക്രൂരതയ്ക്ക് തുല്യമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഭാര്യക്ക് വിവാഹമോചനം നല്‍കികൊണ്ട് വിധി പറഞ്ഞത്. 

ഭര്‍ത്താവിന് താല്‍പര്യം ആത്മീയത മാത്രമാണെന്നും ലൈംഗികതയില്‍ താല്‍പര്യം ഇല്ലെന്നും ഹര്‍ജിയില്‍ ഭാര്യ പറയുന്നു. ഇയാള്‍ പഠനം അടക്കമുള്ള കാര്യങ്ങള്‍ക്ക് അനുവദിക്കുന്നില്ലെന്നും ആത്മീയതയ്ക്ക് നിര്‍ബന്ധിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഭാര്യ വിവാഹമോചന അപേക്ഷ സമര്‍പ്പിച്ചത്. 

നേരത്തെ യുവതി വിവാഹമോചനം ആവശ്യപ്പെട്ട് മൂവാറ്റുപുഴ കുടുംബ കോടതിയെ സമീപിച്ചിരുന്നു. കോടതി ഇവര്‍ക്ക് വിവാഹമോചനം അനുവദിക്കുകയും ചെയ്തു. വിധി ചോദ്യം ചെയ്ത് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കോടതി നിരീക്ഷണം.

2016ലാണ് ദമ്പതികള്‍ വിവാഹിതരാവുന്നത്. പല തവണ ഭാര്യ വിവാഹമോചനത്തിന് ശ്രമിച്ചെങ്കിലും ഭര്‍ത്താവ് വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയായിരുന്നു. ഭര്‍ത്താവിന് ആത്മീയതയില്‍ മാത്രമാണ് താല്‍പര്യമെന്ന ഭാര്യയുടെ വാദം കോടതി ശരിവെയ്ക്കുകയും ഇവര്‍ക്ക് വിവാഹമോചനം അനുവദിക്കുകയും ചെയ്തു.

highcourt of kerala