'ലൈംഗിക തൊഴിലാളി ഉല്പന്നമല്ല; സേവനം തേടുന്നയാള്‍ ഉപഭോക്താവും!'

അനാശാസ്യകേന്ദ്രത്തിലെത്തി ലൈംഗികബന്ധത്തിനായി പണം നല്‍കിയയാളുടെ പേരില്‍ അനാശാസ്യപ്രവര്‍ത്തനനിരോധന നിയമത്തിലെ വകുപ്പ് 5 (1) ഡി പ്രകാരമുള്ള പ്രേരണക്കുറ്റം നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു.

author-image
Rajesh T L
New Update
yfiqhiofa

കൊച്ചി: അനാശാസ്യകേന്ദ്രത്തിലെത്തി ലൈംഗികബന്ധത്തിനായി പണം നല്‍കുന്നയാളുടെ പേരില്‍ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചെന്ന കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി. തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് 2021 ല്‍ അനാശാസപ്രവര്‍ത്തന നിരോധന നിയമപ്രകാരമെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂന്നാം പ്രതി നല്‍കിയ ഹര്‍ജി ഭാഗികമായി അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് വി.ജി.അരുണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അനാശാസ്യകേന്ദ്രത്തിലെത്തി ലൈംഗികത്തൊഴിലാളിയുടെ സേവനം തേടുന്നയാളെ ഉപഭോക്താവായി കാണാനാകില്ലെന്നു കോടതി പറഞ്ഞു. ഉപഭോക്താവായി കാണണമെങ്കില്‍ എന്തെങ്കിലും സാധനമോ സേവനമോ വാങ്ങണം. ലൈംഗികതൊഴിലാളി ഒരു ഉത്പന്നമല്ല. പലപ്പോഴും അവര്‍ മനുഷ്യക്കടത്തിന്റെ ഇരകളും മറ്റുള്ളവരുടെ ശാരീരികസുഖത്തിനായി സ്വന്തം ശരീരം നല്‍കാന്‍ നിര്‍ബന്ധിതരാകുന്നവരുമാണ്.

ഇവര്‍ നല്‍കുന്ന പണത്തിലേറെയും പോകുന്നത് അനാശാസ്യകേന്ദ്രം നടത്തിപ്പുകാരുടെ കൈകളിലേക്കായിരിക്കും. അതിനാല്‍ അനാശാസ്യകേന്ദ്രത്തിലെത്തി ലൈംഗികബന്ധത്തിനായി പണം നല്‍കിയയാളുടെ പേരില്‍ അനാശാസ്യപ്രവര്‍ത്തനനിരോധന നിയമത്തിലെ വകുപ്പ് 5 (1) ഡി പ്രകാരമുള്ള പ്രേരണക്കുറ്റം നിലനില്‍ക്കുമെന്നും കോടതി പറഞ്ഞു.

kerala High Court