/kalakaumudi/media/media_files/2025/10/10/sabarimala-2025-10-10-19-01-19.jpg)
കൊച്ചി: ശബരിമലയടക്കം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളുടെ അക്കൗണ്ട് ഡിജിറ്റൈസ് ചെയ്യാനുള്ള നടപടി എത്രയുംവേഗം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. ഇതിനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ ഇന്‍ഫര്‍മേഷന്‍ കേരള ലിമിറ്റഡിന് ദേവസ്വം ബെഞ്ച് അനുമതി നല്‍കി.
രേഖകളുടെ ഡിജിറ്റൈസേഷന്‍ തുടങ്ങിയെന്നും ആറുമാസത്തിനകം പൂര്‍ത്തിയാക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കാനുള്ള നടപടികളും ഇതോടൊപ്പം നടക്കും. കെ-സ്മാര്‍ട്ട് മാതൃകയിലുള്ള ഡിജിറ്റല്‍ സംവിധാനമാണ് ഒരുക്കുന്നത്. ഇതില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും കോടതി നിര്‍ദേശിച്ചു. സമഗ്ര സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിനുള്ള സമയക്രമം കണ്‍സള്‍ട്ടന്‍സിയായ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കിറ്റ്ഫ്ര) കോടതിയെ അറിയിച്ചു. കെ-സ്മാര്‍ട്ട് സംവിധാനം വികസിപ്പിക്കാന്‍ 70 കോടി രൂപയാണ് ചെലവായത്. ക്ഷേത്രങ്ങള്‍ക്കായുള്ള സോഫ്റ്റ്?വെയര്‍ ഇതില്‍ കുറഞ്ഞ ചെലവില്‍ വികസിപ്പിക്കാനാകുമെന്ന് ഓണ്‍ലൈനായി ഹാജരായ കിറ്റ്?ഫ്ര എം.ഡി. ഡോ. സന്തോഷ് ബാബു വിശദീകരിച്ചു.
സമഗ്ര സോഫ്റ്റ്?വെയറിനായി ബോര്‍ഡ് ചെലവിടുന്ന തുക നഷ്ടമായി കണക്കാക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു. ദേവസ്വം ബോര്‍ഡ് ഓഡിറ്റ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
