/kalakaumudi/media/media_files/2025/04/06/tvXTnPfUvZrhS8DlSIml.jpeg)
തൃക്കാക്കര: ലഹരിക്കെതിരെ കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ കാക്കനാട് യൂണിറ്റും ഇൻഫോപാർക്ക് പോലീസും സംയുക്തമായി ലഹരിവിരുദ്ധ കുട്ടായ്മ നടത്തി. കാക്കനാട് ഇടച്ചിറ ജംഗ്ഷനിൽ നടന്ന ഹരിവിരുദ്ധ കുട്ടായ്മ കെ.എച്ച്.ആർ.എ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്റ് അനീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മയക്കുമരുന്ന് വിരുദ്ധ സന്ദേശവും,ലഹരിവിരുദ്ധ പോസ്റ്റർ പ്രകാശനവും തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ പി.വി. ബേബി നിർവഹിച്ചു. തൃക്കാക്കര മുനിസിപ്പൽ വൈസ് ചെയർമാൻ അബ്‌ദുൾ ഷാന മുഖ്യാതിഥിയായിരുന്നു. ഇൻഫോപാർക്ക് സി.ഐ സജീവ്‌കുമാർ ജെ. എസ്. മയക്ക് മരുന്ന വിരുദ്ധ പ്രതിജ്ഞയും, പ്രോഗ്രസീവ് ടെക്കീസ് സംസ്ഥാന പ്രസിഡന്റ് അനീഷ് പന്തലാനി മുഖ്യപ്രഭാഷണവും നടത്തി. കെ.എച്ച്.ആർ.എ. ജില്ലാ പ്രസിഡന്റ് ടി. ജെ. മനോഹരൻ, ജില്ലാ സെക്രട്ടറി കെ. ടി. റഹിം, വാർഡ് കൗൺസിലർ അനിത ജയചന്ദ്രൻ, ചലച്ചിത്ര സംവിധായകൻ പി.കെ. സുനിൽനാഥ്, തൃക്കാക്കര ഡെവലപ്മെൻ്റ് ഫോറം ജനറൽ കൺവീനർ എം. എസ്. അനിൽകുമാർ, യൂണിറ്റ് സെക്രട്ടറി കെ. പി. യുസഫ്, ട്രഷറർ ജോസിമാത്യു. ഇൻഫോപാർക് പോലീസ് സബ് ഇൻസ്പെക്ടർ പി. പി. സന്തോഷ് എന്നിവർ സംസാരിച്ചു.കൂട്ടായ്‌മയ്ക്ക് മുന്നോടിയായി കാക്കനാട് ജംക്ഷനിൽനിന്നും ആരംഭിച്ച ലഹരിവിരുദ്ധ ബൈക്ക് റാലി തൃക്കാക്കര സി.ഐ സുധീർ എ. കെ. ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലയുടെ വിവിധ യൂണിറ്റുകളിൽനിന്നുള്ള കെ.എച്ച്.ആർ.എ ഭാരവാഹികളും അംഗങ്ങളടക്കമുള്ള നിരവധി ആളുകൾ ബൈക്ക് റാലിയിലും ലഹരിവിരുദ്ധ കൂട്ടായ്‌മയിലും പങ്കെടുത്തു.