പനി കിടക്കയില്‍ കേരളം: ചികിത്സ തേടിയത് 13600 പേര്‍

സംസ്ഥാനത്ത് 164 പേര്‍ക്ക് ഡെങ്കിപനി സ്ഥിരീകരിച്ചു. 470 പേര്‍ക്ക് ഡെങ്കി പനി സംശയിക്കുന്നുണ്ട്. ഡെങ്കി ബാധിതര്‍ കൂടുതല്‍ കൊല്ലം ജില്ലയിലാണ്. 52 പേര്‍ക്ക് ഡെങ്കി പനി സ്ഥിരീകരിച്ചു.

author-image
Prana
New Update
fever
Listen to this article
0.75x1x1.5x
00:00/ 00:00

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ഇന്ന് 13600 പേര്‍ പനിക്ക് ചികിത്സ തേടി. മലപ്പുറത്ത് ആണ് പനി ബാധിതര്‍ കൂടുതല്‍. 2537 പേരാണ് ജില്ലയില്‍ പനിക്ക് ചികിത്സ തേടിയത്. ഇന്ന് പനി ബാധിച്ച് മൂന്ന് പേര്‍ മരിക്കുകയും ചെയ്തു. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ആയിരത്തിന് മുകളിലാണ് പ്രതിദിന രോഗ ബാധിതരുടെ എണ്ണം.സംസ്ഥാനത്ത് 164 പേര്‍ക്ക് ഡെങ്കിപനി സ്ഥിരീകരിച്ചു. 470 പേര്‍ക്ക് ഡെങ്കി പനി സംശയിക്കുന്നുണ്ട്. ഡെങ്കി ബാധിതര്‍ കൂടുതല്‍ കൊല്ലം ജില്ലയിലാണ്. 52 പേര്‍ക്ക് ഡെങ്കി പനി സ്ഥിരീകരിച്ചു. 45 പേര്‍ക്ക് ഒ1ച1 , 24 പേര്‍ക്ക് മഞ്ഞപിത്തവും സ്ഥിരീകരിച്ചു. രണ്ട് മരണങ്ങള്‍ പനി മൂലവും ഒരാള്‍ വയറിളക്ക രോഗം മൂലം മരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.അതേസമയം തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു.

fever cases