രാജ്യത്ത് നിക്ഷേപം കുറവുള്ള സംസ്ഥാനമായി കേരളവും

രാജ്യത്ത് നിക്ഷേപം കുറവും ചെലവഴിക്കല്‍ കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും. സൗജന്യ  ജനകീയ പദ്ധതികളാണ് സംസ്ഥാനങ്ങള്‍ക്ക് ഭീഷണിയാവുന്നത്.ആര്‍ബിഐ റിപ്പോര്‍ട്ടിലാണ് നിക്ഷേപം നടത്താതെ അധികചെലവ് വരുന്ന സംസ്ഥാനങ്ങളെ കുറിച്ച് പറയുന്നത്.

author-image
Prana
New Update
rbi

രാജ്യത്ത് നിക്ഷേപം കുറവും ചെലവഴിക്കല്‍ കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും. സൗജന്യ  ജനകീയ പദ്ധതികളാണ് സംസ്ഥാനങ്ങള്‍ക്ക് ഭീഷണിയാവുന്നത്.ആര്‍ബിഐ റിപ്പോര്‍ട്ടിലാണ് നിക്ഷേപം നടത്താതെ അധികചെലവ് വരുന്ന സംസ്ഥാനങ്ങളെ കുറിച്ച് പറയുന്നത്. ജനകീയ പദ്ധതികളില്‍ നിന്നുള്ള സാമ്പത്തിക ഭാരമാണ് നിക്ഷേപത്തില്‍ നിന്ന് സംസ്ഥാനങ്ങളെ പിന്നോട്ടടിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തിന് പുറമെ ഡല്‍ഹി, പഞ്ചാബ, പുതുച്ചേരിയുമാണ് റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചിരിക്കുന്നത്. കാര്‍ഷിക കടം എഴുതിത്തള്ളല്‍, സൗജന്യ വൈദ്യുതി, ഗതാഗതം, ധനസഹായം തുടങ്ങിയ ജനകീയ പദ്ധതികളാണ് സംസ്ഥാനങ്ങള്‍ക്ക് ഭീഷണിയാവുന്നത്. സംസ്ഥാനങ്ങളുടെ സാമ്പത്തികാവസ്ഥയെ പ്രതികൂലമായി ഇത്തരം പദ്ധതികള്‍ ബാധിക്കുന്നുണ്ട്. ഇത് മൂലം സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി നിക്ഷേപിക്കാന്‍ സാധിക്കാതെ വരുന്നു. ഒപ്പം ഉയര്‍ന്ന കടം, കുടിശ്ശിക, സബ്‌സിഡി ഭാരം എന്നിവയും സംസ്ഥാനങ്ങളുടെ നിക്ഷേപ അവസരം കുറയ്ക്കു്ന്നുണ്ടെന്നും
ആര്‍ബിഐ ചൂണ്ടിക്കാട്ടി

invest