കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് ഗവർണർ

രാജ്യത്തെ മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് കേരളമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ. വ്യവസായ സൗഹൃദ അന്തരീക്ഷമുള്ള കേരളത്തിലേക്ക് നിരവധി വ്യവസായങ്ങൾ എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

author-image
Shyam
New Update
awyinvdjj

കൊച്ചി: രാജ്യത്തെ മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് കേരളമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ. വ്യവസായ സൗഹൃദ അന്തരീക്ഷമുള്ള കേരളത്തിലേക്ക് നിരവധി വ്യവസായങ്ങൾ എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ പ്രൊഫ.കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ്, കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു വരുന്ന 'മഹദ് വ്യക്തികളുമായി അഭിമുഖം" പതിനാലാമത് പരിപാടിയിൽ വിദ്യാർത്ഥികളോട് സംവദിക്കുകയായിരുന്നു ഗവർണർ.

50 കോളേജുകളിൽ നിന്നായി 500ഓളം വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. മികച്ച ചോദ്യകർത്താക്കളായ കുസാറ്റ് എൻജിനീയറിംഗ് കോളേജിലെ നന്ദകുമാർ, എറണാകുളം ലാ കോളേജിലെ തരുൺ, എറണാകുളം സെന്റ് ജോസഫ് ടീച്ചർ എഡ്യൂക്കേഷൻ കോളേജിലെ ആൻ മരിയ ജോൺ എന്നിവർക്ക് ഗവർണർ സമ്മാനങ്ങൾ നൽകി.

5,000 ഫലവൃക്ഷത്തൈ, 25,000 വേപ്പിൻ തൈ എന്നിവയുടെ വിതരണവും ഗവർണർ നിർവഹിച്ചു. പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി പ്രൊഫ.കെ.വി. തോമസ് അദ്ധ്യക്ഷനായി. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജേക്കബ് ജോർജ് മോഡറേറ്ററായിരുന്നു. സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ഡോ. അനു ജോസഫ് സ്വാഗതവും ഡോ. അനുപ ജേക്കബ് നന്ദിയും പറഞ്ഞു.

kochi