കോഴിക്കോട് വാഹനാപകടം; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

കോഴിക്കോട് തൊണ്ടയാട് അമ്മയ്ക്കൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ ലോറിയിടിച്ചാണ് മലപ്പുറം വാഴക്കാട് പാറശേരിക്കുഴി സ്വദേശി ഫാത്തിമ സന മരിച്ചത്. മാതാവ് സുലൈഖയ്ക്ക് പരിക്കേറ്റു

author-image
Biju
New Update
hghg

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കണ്ണൂര്‍ പേരാവൂര്‍ സ്വദേശി പുത്തന്‍പുരയില്‍ ഷിഫാസ് (19) ആണ് മരിച്ചത്. പരിക്കേറ്റ നാല് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അതേസമയം സംസ്ഥാനത്ത് അഞ്ച് ജില്ലകളിലായി അഞ്ച് ഇടങ്ങളില്‍ ഇന്നലെ നടന്ന വാഹനാപകടങ്ങളില്‍ 12 വയസുകാരിയ പെണ്‍കുട്ടിയടക്കം മൂന്ന് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. കോഴിക്കോട്, തൊണ്ടയാട്, തിരുവനന്തപുരം ഈഞ്ചക്കല്‍, കാസര്‍കോട് ഷിറിയ, പാലക്കാട് തച്ചമ്പാറ കണ്ണൂര്‍ കൊട്ടിയൂര്‍ എന്നിവിടങ്ങളിലാണ് അപകടം സംഭവിച്ചത്.

കോഴിക്കോട് തൊണ്ടയാട് അമ്മയ്ക്കൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ ലോറിയിടിച്ചാണ് മലപ്പുറം വാഴക്കാട് പാറശേരിക്കുഴി സ്വദേശി ഫാത്തിമ സന മരിച്ചത്. മാതാവ് സുലൈഖയ്ക്ക് പരിക്കേറ്റു. നിര്‍ത്താതെ പോയ ലോറി പിന്നീട് അറപ്പുഴയില്‍ വെച്ച് പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. തിരുവനന്തപുരം ഈഞ്ചക്കലില്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം നടന്നത്. 

സ്‌കൂട്ടര്‍ യാത്രക്കാരനാണ് മരിച്ചത്. സ്‌കൂട്ടര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍  ശ്രമിക്കുന്നതിനിടെയാണ് ലോറി ഇടിച്ചതെന്ന് പൊലീസ് പറയുന്നു. മരിച്ചയാളുടെ പേര് ലഭ്യമായിട്ടില്ല. കാസര്‍കോട് ഷിറിയയില്‍ വാഹനാപകടത്തില്‍ കുമ്പള പേരോല്‍ സ്വദേശി രവിചന്ദ്ര ആണ് മരിച്ചത്. ബൈക്കും ലോറിയും കൂട്ടിമുട്ടിയാണ് അപകടം നടന്നത്.

ദേശീയപാതയില്‍ പാലക്കാട് തച്ചമ്പാറ ഇടക്കുറുശ്ശി ജങ്ഷനിലായിരുന്നു അപകടം. ബസും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന കാഞ്ഞിരപ്പുഴ സ്വദേശി  സുരേഷ് ബാബുവിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ കൊട്ടിയൂരില്‍ കാറപകടത്തില്‍ ദമ്പതികള്‍ക്കാണ് പരുക്കേറ്റത്. 

കാര്‍ നിയന്ത്രണം വിട്ട് കൊട്ടിയൂര്‍ പഴയ പഞ്ചായത്ത് ഓഫീസിലേക്ക് ഇടിച്ചുകയറി വയനാട് പുല്‍പ്പള്ളി സ്വദേശികളായ ടോമി, ഭാര്യ ലൂസി എന്നിവര്‍ക്കാണ് പരുക്കേറ്റത്. പേരാവൂരില്‍ നിന്ന് പുല്‍പ്പള്ളിയിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്.

accident accident death