/kalakaumudi/media/media_files/2025/04/05/WUlHnoZtVRwpCU2xlhxO.png)
വിവിധ സേവനങ്ങള്‍ക്കായി ഇനി തദ്ദേശസ്ഥാപനങ്ങള്‍ കയറിയിറങ്ങാതെ തന്നെ പൊതുജനങ്ങളിലേക്ക് എത്തിക്കാനായി കെ-സ്മാര്‍ട്ട് സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍.
2024 ജനുവരി മുതല്‍ കോര്‍പ്പറേഷനുകളിലും, മുന്‍സിപ്പാലിറ്റികളിലും ലഭ്യമായിരുന്ന കെ-സ്മാര്‍ട്ടിനെ ഇപ്പോള്‍ വിപുലീകരിച്ച് 14 ജില്ലാ പഞ്ചായത്തുകളിലേക്കും, 941 ഗ്രാമ പഞ്ചായത്തുകളിലേക്കും,152 ബ്ലോക്ക് പഞ്ചായത്തുതളിലേക്കും,കൂടാതെ മറ്റു തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു.
വസ്തു നികുതി, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ജനന-മരണ-വിവാഹ റജിസ്‌ട്രേഷനുകള്‍, വ്യാപാരികള്‍ക്കും വ്യവയായികള്‍ക്കും ഉള്ള ലൈസന്‍സുകളുടെ നടപടികള്‍ എന്നിവയെല്ലാം ഇനി ഈ ഏകീകൃത ഓണ്‍ലൈന്‍ പ്ലാറ്റഫോമിലൂടെ നടത്താം.
ഇതിനു പുറമെ ക്‌നോ യുവര്‍ ലാന്റ് എന്ന ആപ്പു വഴി വാങ്ങാനോ, വില്‍ക്കാനോ, മറ്റു സേവനങ്ങള്‍ക്കോ ഭൂമിയെക്കുറിച്ചറിയാനും സാധിക്കും.