വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം, വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരത്ത് തിലകം അണിയും എന്നാണ് താന്‍ പറഞ്ഞത്.അത് അങ്ങനെ തന്നെ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു

author-image
Biju
New Update
suresh

കൊല്ലം:  വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണമെന്ന് സുരേഷ് ഗോപി പറഞ്ഞു.വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം.തിരുവനന്തപുരത്ത് തിലകം അണിയും എന്നാണ് താന്‍ പറഞ്ഞത്.അത് അങ്ങനെ തന്നെ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു

തൃശൂരില്‍ സെന്‍ട്രല്‍ ഫോറന്‍സികിന് വേണ്ടി സ്ഥലം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല.തൃശൂരിനോട് മാത്രം എന്താണ് ഇങ്ങനെ എന്ന് മനസിലായില്ല.അത് തിരുവനന്തപുരത്തേക്ക് പോകും.പകരം തൃശൂരില്‍ 25 ഏക്കറിലുള്ള മറ്റൊരു പദ്ധതി ആവിഷ്‌കരിക്കും.തൃശൂരിനോട് വേര്‍തിരിവ് കാണിച്ചാല്‍ അത് മാറ്റാന്‍ അറിയാം.വെള്ളാപ്പള്ളി വിഷയത്തില്‍ സുരേഷ് ഗോപി പ്രതികരിച്ചില്ല

 കൊല്ലത്തെ ചരിത്ര സ്മാരകമായ ചീന കൊട്ടാരത്തിലും നിര്‍മ്മാണം നടക്കുന്ന റെയില്‍വേ സ്റ്റേഷനിലും അദ്ദേഹം  സന്ദര്‍ശനം നടത്തി