/kalakaumudi/media/media_files/2025/01/22/1y4ow30tKJmSjd52yJf8.jpg)
kla
തിരുവനന്തപുരം: ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ജീവനക്കാര്‍ക്ക് 6 ഗഡു ഡി എ കുടിശ്ശിക ആണെന്ന് അടിയന്തര പ്രമേത്തിന് അനുമതി തേടിയ പിസി വിഷ്ണുനാഥ് പറഞ്ഞു.
അഞ്ച് വര്‍ഷമായി ലീവ് സറണ്ടര്‍ തടഞ്ഞു വെച്ചിരിക്കുകയാണ്. ശമ്പള പരിഷ്‌ക്കരണതിന്റെ കുടിശ്ശിക ആറു മാസമായി കിട്ടുന്നില്ല. ധനമന്ത്രി പണിമുടക്കിനെ അപമാനിക്കുകയാണ്. മെഡി സെപ് ജീവനക്കാര്‍ക്ക് ഒരു പ്രയോജനവും ചെയ്യുന്നില്ല.
സിപിഐ സംഘടനയായ ജോയിന്റ് കൗണ്‍സില്‍ പോലും സര്‍ക്കാരിനെ വിമര്‍ശിക്കുന്നു.മുഖ്യമന്ത്രിക്ക് വാഴ്ത് പാട്ട് പാടിയവര്‍ വേദിക്ക് പിന്നില്‍ പോയി പൊട്ടികരഞ്ഞു എന്ന് വിഷ്ണുനാഥ് പരിഹസിച്ചു
ജീവനക്കാരുടെ സംഘടനകളോട് ശത്രുത ഇല്ലെന്നു ധനമന്ത്രി കെഎന്‍ബാലഗോപാല്‍ മറുപടി നല്‍കി. മറ്റ് സ്ഥാനങ്ങളെക്കാള്‍ മികച്ച ആനുകൂല്യങ്ങള്‍ ആണു കേരളത്തില്‍ ജീവനക്കാര്‍ക്ക് നല്‍കുന്നത്. സ്റ്റാട്യൂട്ടറി പെന്‍ഷന്‍ എങ്ങിനെ നല്കാന്‍ ആകുമെന്ന് ചര്‍ച്ച നടക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്ത്രര പ്രമേത്തിന് അനുമതി നിഷേധിച്ചു
സംസ്ഥാനം ഭരിച്ച ഒരു സര്‍ക്കാറും ജീവനക്കാര്‍ക്ക് ഇത്ര കുടിശ്ശിക ഉണ്ടാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.
ജോയിന്റ് കൗണ്‍സില്‍ സമരം ചെയ്യുന്നതിനാല്‍ സിപിഐ അംഗങ്ങളും വാക്കൗട്ടില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേദിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി