/kalakaumudi/media/media_files/2026/01/27/kavdam-2026-01-27-10-25-34.jpg)
തിരുവനന്തപുരം: മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിച്ചു. സ്വര്‍ണക്കൊള്ള വീണ്ടും ഉന്നയിച്ചാണ് പ്രതിപക്ഷ നേതാവ് സഭയില്‍ സംസാരിച്ചു തുടങ്ങിയത്. എസ്‌ഐടിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടലെന്ന് ആരോപിച്ച വിഡി സതീശന്‍ രണ്ട് എംഎല്‍എമാര്‍ സത്യഗ്രഹം ഇരിക്കുമെന്ന് വ്യക്തമാക്കി.
പ്രതിപക്ഷം ശബരിമല സ്വര്‍ണക്കൊള്ളയില്‍ സമരത്തിലാണെന്നും ദേവസ്വം മന്ത്രിയുടെ രാജിയാണ് ആവശ്യമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.. ആ സമരം തുടരുകയാണ്. രണ്ട് എംഎല്‍എമാര്‍ സഭാ കവാടത്തില്‍ സത്യഗ്രഹം ഇരിക്കും.
അതേ സമയം സഭാ നടപടികളുമായി സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വിശദമാക്കി. നജീബ് കാന്തപുരം, സിആര്‍ മഹേഷ് എന്നിവരാണ് സമരമിരിക്കുന്നത്. പ്രതിപക്ഷ സമരം സര്‍ക്കാരിന് എതിരാണെങ്കിലും അത് ഹൈക്കോടതിക്ക് എതിരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതി മേല്‍നോട്ടത്തില്‍ ആണ് അന്വേഷണം. ഇന്നും പാരഡി പാട്ട് സഭയില്‍ പാടിയാണ് പ്രതിപക്ഷം പ്രതിഷേധമറിയിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
