പുതുക്കിയ മദ്യ വില വിവരപ്പട്ടിക ബെവ്‌കോ പുറത്തിറക്കി

2023ലും മദ്യവില കൂട്ടിയിരുന്നു. 999രൂപ വരെയുള്ള മദ്യത്തിന് 20 രൂപയും 1000 ത്തിന് മുകളില്‍ 40 രൂപയുമാണ് കൂട്ടിയത്. 2022 നവംബറില്‍ മദ്യത്തിന്റെ വില്‍പന നികുതി 4% വര്‍ധിപ്പിച്ചിരുന്നു

author-image
Biju
New Update
dgfgdh

Kerala Liquor Price Hike

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം വീണ്ടും മദ്യത്തിന് വില കൂട്ടാനൊരുങ്ങുകയാണ് സര്‍ക്കാര്‍.  സ്പിരിറ്റ് വില വര്‍ധിപ്പിച്ചതിനാലാണ് വില കൂടുന്നത്. വില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.

തിങ്കളാഴ്ച മുതല്‍ വര്‍ധന നിലവില്‍ വരും. ചില ബ്രാന്‍ഡ് മദ്യത്തിന് മാത്രമാണ് വില വര്‍ധന ബാധകം. 10 രൂപ മുതല്‍ 50 രൂപ വരെയാണ് വര്‍ധിക്കുക. പുതുക്കിയ മദ്യ വില വിവരപ്പട്ടിക ബെവ്‌കോ പുറത്തിറക്കി.

2023ലും മദ്യവില കൂട്ടിയിരുന്നു. 999രൂപ വരെയുള്ള മദ്യത്തിന് 20 രൂപയും 1000 ത്തിന് മുകളില്‍ 40 രൂപയുമാണ് കൂട്ടിയത്. 2022 നവംബറില്‍ മദ്യത്തിന്റെ വില്‍പന നികുതി 4% വര്‍ധിപ്പിച്ചിരുന്നു. 2023-24ലെ ബജറ്റില്‍ സെസും ഏര്‍പ്പെടുത്തിയിരുന്നു. 500-999 രൂപ വിലയുള്ള കുപ്പിക്ക് 20 രൂപയും 1000നു മുകളിലുള്ളവയ്ക്ക് 40 രൂപയുമാണു സെസ്. ഇതോടെ മദ്യവില കുത്തനെ ഉയര്‍ന്നിരുന്നു.

സര്‍ക്കാരും മദ്യകമ്പനികളും തമ്മിലുള്ള തമ്മിലുള്ള റേറ്റ് കോണ്‍ട്രാക്ട് അനുസരിച്ചാണ് സാധാരണ കേരളത്തില്‍ മദ്യവില നിശ്ചയിക്കുന്നത്. ഓരോ വര്‍ഷവും വില കൂട്ടണമെന്ന് കമ്പനികള്‍ ആവശ്യപ്പെടാറുണ്ട്. ചില വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ അത് അംഗീകരിച്ച് നല്‍കുകയാണ് പതിവ്. എന്നാല്‍ ചുരുക്കം ചില ബ്രാന്‍ഡുള്‍ നിലവില്‍ വില കുറച്ചിട്ടുമുണ്ട്. ഇതിന്റെ ഭാഗമായി കുറയാറുമുണ്ട്. പഴയ വിലയില്‍ തന്നെ തുടരുന്ന ചില ബ്രാന്‍ഡുകളുമുണ്ടെന്ന് ബെവ്‌കോ അധികൃതകര്‍ പറഞ്ഞു.