/kalakaumudi/media/media_files/2025/04/14/rhhEv5q8aSD6Wd4FaowP.jpg)
തിരുവനന്തപുരം: ഓണക്കാലത്ത് 12 ദിവസംകൊണ്ട് മലയാളി കുടിച്ചത് 920.74 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഓണക്കാലത്തെ 824.07 കോടി രൂപയുടെ വില്‍പന മറികടന്നാണ് ഇക്കുറി റെക്കോര്‍ഡ്. 9.34 ശതമാനത്തിന്റെ വര്‍ധനവാണ് വില്‍പനയിലുണ്ടായത്. അത്തം മുതല്‍ മൂന്നാം ഓണം വരെയുള്ള ദിവസത്തെ കണക്കാണിത്. തിരുവോണ ദിവസം മദ്യക്കടകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല.
അവിട്ടം ദിനമായ ശനിയാഴ്ച മാത്രം വിറ്റത് 94.36 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷത്തെ അവിട്ടം ദിനത്തില്‍ ഇത് 65.25 കോടിയായിരുന്നു. ഒന്നാം ഓണത്തിനാണ് വില്‍പന പൊടിപൊടിച്ചത്. ഒറ്റ ദിവസം 137.64 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞ തവണ ഇത് 126.01 കോടിയായിരുന്നു.
ഓണത്തിന്റെ ആദ്യ ദിവസങ്ങളില്‍ കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ കുറവായിരുന്നു വില്‍പനയെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇത് മറികടന്നു. ആദ്യത്തെ ആറു ദിവസം 426.8 കോടിയുടെ മദ്യം വിറ്റപ്പോള്‍ തുടര്‍ന്നുള്ള അഞ്ചു ദിവസങ്ങളില്‍ 500 കോടിക്കടുത്താണ് വില്‍പന നടന്നത്. 29, 30 തീയതികളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കനത്ത വില്‍പനയുണ്ടായി. 30 ശതമാനം കൂടുതല്‍ വില്‍പന രണ്ടു ദിവസവുമുണ്ടായി.