തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് മുതല്‍

നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഈ മാസം 22 ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഈ മാസം 24 ആണ്. 2020 ലെ തിരഞ്ഞെടുപ്പില്‍ ആകെ 1,16,969 പേരാണ് നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നത്. എന്നാല്‍ 74,835 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

author-image
Biju
New Update
kerala ele

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ സുപ്രധാന ഘട്ടത്തിന് ഇന്ന് തുടക്കം. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങുന്ന ഇന്ന്് മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്നു മണി വരെ പത്രിക നല്‍കാവുന്നതാണ്. പത്രിക നല്‍കാന്‍ ഞായറാഴ്ച ഒഴികെ ഏഴു ദിവസമാണ് ലഭിക്കുക. ഈ മാസം 21 നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 21 ന് വൈകീട്ട് മൂന്നു മണി വരെ പത്രിക സമര്‍പ്പിക്കാവുന്നതാണ്.

നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഈ മാസം 22 ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഈ മാസം 24 ആണ്. 2020 ലെ തിരഞ്ഞെടുപ്പില്‍ ആകെ 1,16,969 പേരാണ് നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നത്. എന്നാല്‍ 74,835 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.

രണ്ട് ഘട്ടമായാണ് സംസ്ഥാത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ഡിസംബര്‍ ഒന്‍പതിനും തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഡിസംബര്‍ 11-നുമാണ് തിരഞ്ഞെടുപ്പ്. 13-നാണ് വോട്ടെണ്ണല്‍.

ആകെയുള്ള 1200 എണ്ണത്തില്‍ 1199 തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. മട്ടന്നൂരില്‍ തിരഞ്ഞെടുപ്പ് പിന്നീട് നടക്കും. 33,746 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. 23,576 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ആകെ 2,84,30,761 വോട്ടര്‍മാരാണുള്ളത്. 2841 പ്രവാസി വോട്ടര്‍മാരാണുള്ളത്. 12035 സംവരണ വാര്‍ഡുകളാണുള്ളത്.