തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മൂന്നു മണിക്കൂര്‍ പിന്നിടുമ്പോള്‍ തൃശൂരില്‍ വ്യക്തമായ ലീഡ് നേടി ബിജെപിയുടെ സുരേഷ് ഗോപി മുന്നില്‍. ഇതോടെ സംസ്ഥാനത്ത് താമര വിരിയുമെന്ന് ഉറപ്പായി. കേരള ചരിത്രത്തില്‍ ആദ്യമായാണ് ബിജെപി സംസ്ഥാനത്ത് ഇത്രയധികം ലീഡ് ഉയര്‍ത്തി മുന്നില്‍ നില്‍ക്കുന്നത്. തൃശൂര്‍ മണ്ഡലത്തിലാണ് സുരേഷ് ഗോപി മത്സരിച്ചത്. ഇവിടെ ആദ്യ ഒന്നര മണിക്കൂര്‍ വോട്ടെണ്ണലില്‍ എല്‍ഡിഎഫിലെ വി.എസ്. സുനില്‍കുമാറായിരുന്ന മന്നിട്ട നിന്നത്. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ തൃശൂര്‍ സുരേഷ് ഗോപി എടുക്കുന്ന നിലയിലായി കാര്യങ്ങള്‍. ലീഡുനില ഉയര്‍ന്നതോടെ പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയുടെ വിജയം ഉറപ്പിച്ചു കഴിഞ്ഞു.
അതേസമയം സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാണുന്നത്. 20ല്‍ 17 മണ്ഡലങ്ങളിലും വ്യക്തമായ ലീഡുനില ഉയര്‍ത്തി യുഡിഎഫ് മുന്നിലാണ്. എല്‍ഡിഎഫിന് ഒരു മണ്ഡലത്തില്‍ മാത്രമാണ് വ്യക്തമായ ലീഡുനിലയുള്ളത്. മന്ത്രി കെ. രാധാകൃഷ്ണന്‍ മത്സരിക്കുന്ന ആലത്തൂര്‍ മാത്രമാണ് സിപിഎമ്മിന് ഒപ്പം നില്‍ക്കുന്നത്. ഏറെ ഉറ്റുനോക്കുന്ന തലസ്ഥാന മണ്ഡലത്തില്‍ യുഡിഎഫിലെ ശശി തരൂരിനെ പിന്നിലാക്കി എന്‍ഡിഎയുടെ രാജീവ് ചന്ദ്രശേഖര്‍ മുന്നിലാണ്. ആദ്യമൊക്കെ തരൂരായിരുന്നു മുന്നിലെങ്കിലും ഓരോ മിനിറ്റിലും ലീഡ്‌നില മാറിമറിയുന്ന സ്ഥിതിയാണുള്ളത്. ഏറെ ശ്രദ്ധ നേടിയ വടകര മണ്ഡലത്തില്‍ യുഡിഎഫ് ശക്തമായ തേരോട്ടമാണ് കാഴ്ചവയ്ക്കുന്നത്. കോണ്‍ഗ്രസിലെ ഷാഫി പറമ്പിലാണ് മുന്നിലുള്ളത്. തൊട്ടു പിന്നില്‍ എല്‍ഡിഎഫിലെ കെ.കെ. ശൈലജ ടീച്ചറാണ്. 30,000ത്തിന് മുകളിലാണ് ഷാഫി പറമ്പിലിന്റെ ലീഡുനില.
രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ അദ്ദേഹം വിജയം ഉറപ്പിച്ചുകിഞ്ഞു. ഒരുലക്ഷത്തിനു മുകളിലാണ് അദ്ദേഹത്തിത്തിന്റെ ഭൂരിപക്ഷം. തൊട്ടു പിന്നില്‍ സിപിഐയിലെ ആനി രാജയാണ്.
തൃശ്ശൂരിൽ വിജയമുറപ്പിച്ച് ബിജെപി; ആലത്തൂരിൽ എൽ ഡി എഫ്
New Update
00:00/ 00:00
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
